January 31, 2025 12:03 am

ബി ജെ പിയുടെ കയ്യിൽ 7,113.80 കോടി രൂപ; കോൺഗ്രസിന് 857.15 കോടി

ന്യൂഡല്‍ഹി: ബി ജെ പിക്ക് 2024 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം പണവും ബാങ്കിലുമായി 7,113.80 കോടി രൂപയുണ്ട്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനാവട്ടെ 857.15 കോടി രൂപ.തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കാണിത്.

വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ബി ജെ പിക്ക് 2023-24 കാലയളവില്‍ 1,685.69 കോടി രൂപയുടെ സംഭാവനയാണ് ലഭിച്ചത്. മുന്‍ വര്‍ഷമാകട്ടെ ഇത് 1294.15 കോടി രൂപയായിരുന്നു.

ഭരണകക്ഷിക്ക് 2,042.75 കോടി രൂപയുടെ മറ്റ് സംഭാവനകള്‍ ലഭിച്ചതായും കാണിച്ചിട്ടുണ്ട്. മുന്‍ വര്‍ഷമായ 2022-23ല്‍ ഇത് 648.42 കോടി രൂപയായിരുന്നു.

2023-24 കാലയളവില്‍ കോണ്‍ഗ്രസ് ആകെ 1,225.11 കോടി രൂപ സംഭാവനയായി സ്വീകരിച്ചതായി കാണിച്ചിട്ടുണ്ട്. ഇതില്‍ ഗ്രാന്റുകള്‍, സംഭാവനകള്‍ എന്നിവയിലൂടെ 1129.67 കോടി രൂപയും ഉള്‍പ്പെടുന്നു.2024 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ ഇലക്ട്രോണിക് ബോണ്ടുകള്‍ വഴി ലഭിച്ച 828.36 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 2023- 24 കാലയളവില്‍ ബി ജെ പി ചെലവഴിച്ചത് 1,754.06 കോടി രൂപയാണ്. 2022-23 ല്‍ ചെലവഴിച്ച 1,092 കോടി രൂപയേക്കാള്‍ 60 ശതമാനം കൂടുതലാണിത്.കോണ്‍ഗ്രസാകട്ടെ 2023-24ല്‍ 619.67 കോടി രൂപയും 2022-23 ല്‍ 192.56 കോടി രൂപയുമാണ് ചെലവഴിച്ചത്.

2024 മാര്‍ച്ച് 16-നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ഈ വര്‍ഷം ബി ജെ പി പരസ്യങ്ങള്‍ക്കായി 591 കോടി രൂപയാണ് ചെലവഴിച്ചത്. അതില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ 434.84 കോടി രൂപയും അച്ചടി മാധ്യമങ്ങളിലൂടെ 115.62 കോടി രൂപയുമാണ് പരസ്യം ചെയ്തത്.

2023- 24 കാലയളവില്‍ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമായി ബി ജെ പി 174 കോടി രൂപ ചെലവഴിച്ചപ്പോള്‍ 2022-23ല്‍ ഇത് 78.23 കോടി രൂപയായിരുന്നു. കൂടാതെ പ്രസ്തുത വര്‍ഷം 191.06 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 75.05 കോടി രൂപയായിരുന്നു.

2024ല്‍ യോഗ ചെലവുകള്‍ക്കായി ബി ജെ പി 84.32 കോടി രൂപയും 2023-24ല്‍ മോര്‍ച്ചകള്‍, റാലികള്‍, ആന്ദോളന്‍, കോള്‍ സെന്റര്‍ ചെലവുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനായി 75.14 കോടി രൂപയും ചെലവഴിച്ചു.

മറുവശത്ത്, കോണ്‍ഗ്രസ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കായി 207.94 കോടി രൂപയും അച്ചടിച്ചവയ്ക്കായി 43.73 കോടി രൂപയും ചെലവഴിച്ചു.

2023-24 കാലയളവില്‍ വിമാനങ്ങള്‍/ ഹെലികോപ്റ്ററുകള്‍ എന്നിവയ്ക്കായി കോണ്‍ഗ്രസ് പാര്‍ട്ടി 62.65 കോടി രൂപ ചെലവഴിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് 238.55 കോടി രൂപ സാമ്പത്തിക സഹായവും നല്‍കി. 2024 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ പ്രചാരണ ചെലവുകള്‍ക്ക് 28.03 കോടി രൂപയും സോഷ്യല്‍ മീഡിയ ചെലവുകള്‍ക്കായി 79.78 കോടി രൂപയും ചെലവഴിച്ചു.

2023-24 കാലയളവില്‍ മുന്‍ പാര്‍ട്ടി മേധാവി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര 2ന് 49.63 കോടി രൂപ ചെലവഴിച്ചതായും പാര്‍ട്ടി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 കാലയളവില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് 71.84 കോടി രൂപയാണ് ചെലവഴിച്ചത്.

india, bjp, congress, party fund, election commission

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News