തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ , ജനുവരി 22ന് പ്രഖ്യാപിച്ച പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ ശമ്പളം കുറയ്ക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
സി പി ഐ സര്‍വീസ് സംഘടനയായ ജോയിന്റ്് കൗണ്‍സിലും കോണ്‍ഗ്രസിന്റെ സര്‍വീസ് സംഘടനകളുമാണ് വിവിധ കാരണങ്ങള്‍ ഉയര്‍ത്തി ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്.
Post Views: 20