വാഷിംഗ്ടണ്‍: വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണൾഡ് ട്രംപ് ഉത്തരവിട്ടു.
ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി
.ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ അദ്ദേഹം കയ്യിൽ കരുതിയിരുന്നു.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്.
കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വാഷിംഗ്ടണില്‍ കൂറ്റന്‍ വിജയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഡെ.ഡി വാന്‍സ് , ശതകോടീശ്വരനും ട്രംപ് സര്‍ക്കാരിലെ ചെലവുചുരുക്കല്‍ വകുപ്പിന്റെ മേധാവിയുമായ എലോണ്‍ മസ്‌ക് എന്നിവര്‍ക്കൊപ്പമാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ വിക്ടറി റാലി’ എന്ന റാലിയിൽ ട്രംപ് പ്രത്യക്ഷപ്പെട്ടത്.
പരിപാടിയിലേയ്ക്ക് ആയിരക്കണക്കിന് ട്രംപ് ആരാധകർ ഒഴുകിയെത്തി. കാപ്പിറ്റല്‍ വണ്‍ അരീനയിലായിരുന്നു ട്രംപിന്റെ വിജയറാലി.
ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ശ്രമം ആരംഭിക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രതിജ്ഞ ട്രംപ് ആവര്‍ത്തിച്ചു.
2021 ജനുവരി 6-ന് ശേഷം വാഷിം?ഗ്ടണില്‍ നടത്തിയ ആദ്യത്തെ പ്രധാന പ്രസം?ഗമായിരുന്നു വിക്ടറി റാലിയില്‍ ട്രംപ് നടത്തിയത്. 2021ലെ ട്രംപിന്റെ പരാജയത്തിന് ശേഷം അധികാര കൈമാറ്റം നടത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുയായികള്‍ യുഎസ് കാപിറ്റോള്‍ ആക്രമിക്കുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ പ്രസം?ഗം. ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയവരില്‍ പലര്‍ക്കും മാപ്പ് നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു.