January 15, 2025 4:26 am

റോഡപകടം: കേന്ദ്ര സർക്കാർ സഹായം 1.5 ലക്ഷം വരെ

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് അനുവദിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ നിന്ന് 25,000 രൂപയാക്കി ഉയർത്തി കേന്ദ്ര സർക്കാർ. പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ വരുന്ന 1.5 ലക്ഷം വരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

നാഗപൂരിൽ റോഡ് സുരക്ഷാ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്ന കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ആണ് ഇക്കാര്യം അറിയിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിലവില്‍ നല്‍കി വരുന്ന തുക കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

റോഡപകടത്തില്‍പ്പെട്ടവരെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

2021 ഒക്ടോബറിൽ ആണ് കേന്ദ്ര സര്‍ക്കാര്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം നല്‍കുന്ന പദ്ധതി ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News