January 15, 2025 5:50 am

അൻവർ എം എൽ എ സ്ഥാനം വിട്ടു; യു ഡി എഫിന് ഒപ്പം ചേരാൻ ശ്രമം തുടങ്ങി

തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർഥിയായി നിയമസഭയിലേക്ക് ജയിച്ച് പി. വി. അൻവർ യു ഡി എഫിലേക്ക് എത്താനുള്ള വഴി തേടുന്നു. കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അദ്ദേഹം, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു. എം എൽ എ സ്ഥാനം രാജിവെച്ച അൻവർ ഇനി നിലമ്പൂരിൽ മൽസരിക്കാൻ ഇല്ലെന്നും വ്യക്തമാക്കി.

യുഡിഎഫിന് നിരപാധിക പിന്തുണയാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി നിയമിക്കപ്പെട്ട അദ്ദേഹം പ്രഖ്യാപിച്ചത്.മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു

നിയമസഭയിൽ സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശിയാണെന്ന് അൻവർ വെളിപ്പെടുത്തി.സഭയിൽ താൻ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോൾ പൂർണ്ണമായും ശരിയെന്നായിരുന്നു മറുപടി.പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.

കേരളത്തിലെ പിണറായിസത്തിനെതിരെയും ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയും പോരാടുമെന്ന് അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. എംഎൽഎ സ്ഥാനം രാജി വെക്കാനുളള നിർദേശം മുന്നോട്ട് വെച്ചത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്. രാജി വെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ കണ്ടു. വീഡിയോ കോൺഫറെൻസിൽ മമതയുമായി സംസാരിച്ചു. രാജി വെക്കുന്ന കാര്യം നേരത്തെ സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു.

നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ ഷൌക്കത്തിനെ ഉപതിരഞ്ഞെടുപ്പിൽ പിന്തുണക്കില്ലെന്ന സൂചനയാണ് അൻവർ നൽകുന്നത്. ആര്യാടൻ ഷൌക്കത്ത് ആരാണ് എന്നായിരുന്നു ചോദ്യം. ആര്യാടൻ മുഹമ്മദിന്റെ മകനല്ലേ. സിനിമ എടുക്കുന്ന ആൾ അല്ലെ. അദ്ദേഹം നാട്ടിൽ ഉണ്ടോ എന്നും അൻവർ പരിഹസിച്ചു. ഷൌക്കത്ത് മത്സരിച്ചാൽ പിന്തുണ നൽകൽ പ്രയാസമാണ്.ജയിക്കുന്നതും പ്രയാസമാണെന്നും അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News