വാഷിംഗ്ടണ്‍: അമേരിക്കയിലെ മൈക്രോസോഫ്റ്റ്, ബ്ലാക്ക്‌റോക്ക്,അല്ലീ തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു.
സാങ്കേതിക, ധനകാര്യ മേഖലകളിലാണ് തൊഴില്‍ വെട്ടിക്കുറവുകള്‍ വര്‍ദ്ധിക്കുന്നത്. സാങ്കേതിക മുന്നേറ്റങ്ങള്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തുടങ്ങിയവയാണ് കാരണമെന്ന് ‘ബിസിനസ് ഇന്‍സൈഡര്‍’ പറയുന്നു.
വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ സര്‍വേയില്‍, 41% ആഗോള കമ്പനികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ തൊഴില്‍ ശക്തി കുറയ്ക്കുമെന്ന് സൂചനയുണ്ട്.
ബ്ലാക്ക് റോക്ക് അതിന്റെ ജീവനക്കാരുടെ 1% പ്രതിനിധീകരിക്കുന്ന 200 ഓളം ജീവനക്കാരെയാണ് ഒഴിവാക്കിയത്. ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് അതിന്റെ 7% ജീവനക്കാരെ കുറയ്ക്കുകയും 2023 ലെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ന്യൂസ് റൂം ഇതര പ്രദേശങ്ങളില്‍ 100 ല്‍ താഴെ തസ്തികകള്‍ ഒഴിവാക്കി.
മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൈക്രോസോഫ്റ്റും വെട്ടിക്കുറവുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പക്ഷെ എത്ര ശതമാനം പേരെ കുറയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
അല്ലീ ഫിനാന്‍ഷ്യല്‍ ഏകദേശം 500 ജീവനക്കാരെ അല്ലെങ്കില്‍ 5% ല്‍ താഴെ ജീവനക്കാരെ പിരിച്ചുവിടുകയാണ്.
ഈ വെട്ടിക്കുറവുകള്‍ ഉണ്ടായിരുന്നിട്ടും, എഐ, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളിലെ സാങ്കേതിക ജോലികള്‍ 2030 ഓടെ ഇരട്ടിയാകുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം പ്രവചിക്കുന്നു.