January 15, 2025 4:23 am

അപൂർണ്ണമായൊരു രേഖാചിത്രം പൂർത്തിയാക്കുമ്പോൾ 

ഡോ ജോസ് ജോസഫ്

രിത്രത്തിലെ ചില യഥാർത്ഥ സംഭവങ്ങൾ.അതിൽ നിന്നും അടർത്തി മാറ്റി സൃഷ്ടിച്ചെടുക്കുന്ന ഇതര ചരിത്രവും ഇതര യാഥാർത്ഥ്യവും.

ചരിത്രത്തിൽ നിന്നും  കേട്ടറിഞ്ഞ സംഭവങ്ങളിൽ നിന്നും മറ്റൊരു ഫിക്ഷനെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതാണ് ഓൾട്ടർനേറ്റ് ഹിസ്റ്ററി അഥവാ ഇതര ചരിത്രം. ക്വെൻറ്റിൻ ടറൻ്റിനോയുടെ 2009 ൽ പുറത്തിറങ്ങിയ ‘ഇൻഗ്ലോറിയസ് ബാസ്റ്റഡ്സ്’ രണ്ടാം ലോകമഹായുദ്ധത്തെയും നാസികളുടെ അവസാന കാലത്തെയും ഇതര ചരിത്രത്തിൻ്റെ ദൃഷ്ടിയിലൂടെ നോക്കിക്കാണുന്ന ഹോളിവുഡ് ചിത്രമാണ്. മമ്മൂട്ടി നായകനായ പ്രീസ്റ്റിനു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം  ഇതര ചരിത്ര ശൈലിയിലൂടെ കഥ പറയുന്ന സിനിമയാണ്.

പേരിൽ പോലും ഒളിഞ്ഞിരിക്കുന്ന ബ്രില്യൻസ്; 'ക്വാളിറ്റി സിനിമ'; 'രേഖാചിത്രം'  റിവ്യു | Rekhachithram Review | Rekhachithram Rating | Malayalam Movie News  | Rekhachithram Mammootty ...

നമുക്ക് പരിചിതമായ ചരിത്രത്തിൽ  നമ്മളറിയാതെ പോയ ഒരു  കഥയുണ്ടായിരുന്നെന്ന് മനോഹരമായി പറയുന്ന  സിനിമയാണ് രേഖാചിത്രം.ആസിഫ് അലിയാണ് നായകനെങ്കിലും ജോഫിൻ്റെ രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിയാണ് ഒളിഞ്ഞിരിക്കുന്ന കൗതുകം.

  സെവൻ ആർട്സ് നിർമ്മിക്കുന്ന ആദ്യ ചിത്രം.1985 ൽ റിലീസ് ചെയ്ത ആ ചിത്രത്തിൻ്റെ  സംവിധായകൻ ഭരതൻ. നായകൻ മമ്മൂട്ടി. മലക്കപ്പാറയാണ് ലൊക്കേഷൻ.ആ ചിത്രത്തിൽ അഭിനയിക്കാനെത്തുന്ന 18 കാരിയായ ഒരു എക്സ്ട്രാ നടി. കാലിൽ പാദസ്വരമണിഞ്ഞ ആ പെൺകുട്ടിയുടെ തിരോധാനം 40 വർഷത്തിനു ശേഷം വർത്തമാനകാലവുമായി ബന്ധപ്പെടുത്തി അന്വേഷിക്കുകയാണ് സംവിധായകൻ. സിനിമയ്ക്കുള്ളിലെ സിനിമയും ഒരു കാലഘട്ടത്തിലെ സിനിമയുടെ ചരിത്രവും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിലേക്ക് സംവിധായകൻ വിദഗ്ദമായി സന്നിവേശിപ്പിച്ചിരിക്കുന്നു. വമ്പൻ ട്വിസ്റ്റുകളോ വയലൻസിൻ്റെ അതിപ്രസരമോ അപ്രതീക്ഷിത സസ്പെൻസുകളോ ചിത്രത്തിലില്ല.

  ഓൺലൈൻ റമ്മി കളിച്ചതിൻ്റെ പേരിൽ സസ്പെൻഷനിലായ വിവേക് ഗോപിനാഥ് (ആസിഫ് അലി ) എന്ന എസ് എച്ച് ഒ യെ തിരിച്ചെടുത്തു നിയമിച്ചത് മലക്കപ്പാറ സ്റ്റേഷനിലാണ്.താരതമ്യേന പ്രശ്നങ്ങളില്ലാത്ത സ്റ്റേഷൻ. എന്നാൽ വിവേകിൻ്റെ കഷ്ടകാലത്തിന് ചാർജെടുത്ത അതേ ദിവസം  അത്തോളിക്കാരനായ രജേന്ദ്രൻ (സിദ്ദിഖ് ) മലക്കപ്പാറ വനത്തിലെത്തി ആത്മഹത്യ ചെയ്യുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ ഒരു വൻ വെളിപ്പെടുത്തൽ നടത്തിയതിനു ശേഷമായിരുന്നു രാജന്ദ്രൻ്റെ മരണം.രാജേന്ദ്രൻ ആത്മഹത്യ ചെയ്ത സ്ഥലത്തെ ഒരു മരത്തിനു പുവട്ടിൽ 40 വർഷം മുമ്പ് ഒരു പെൺകുട്ടിയുടെ മൃതശരീരം കുഴിച്ചു മൂടി എന്നായിരുന്നു  വെളിപ്പെടുത്തൽ.

  മൃതദേഹം കുഴിച്ചു മൂടാൻ തനിക്കൊപ്പമുണ്ടായിരുന്ന വിൻസൻ്റ്, ഫ്രാൻസിസ് തടത്തിൽ എന്നിവരുടെ പേരും രാജേന്ദ്രൻ വെളിപ്പെടുത്തി.ആലീസ് ജ്വല്ലറി ഉടമയായ വിൻസൻ്റ് ( മനോജ് കെ ജയൻ) ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയാണ്. കേസ് അന്വേഷണ സംഘത്തിൽ എസ് എച്ച് ഒ വിവേകിനെയും ഉൾപ്പെടുത്തുന്നു. ആകെ നാറി നിൽക്കുന്ന വിവേകിന് പേരു വീണ്ടെടുക്കാൻ വീണു കിട്ടിയ  വലിയൊരവസരമായിരുന്നു അത്.

പ്രേക്ഷകരെ നിഗൂഢതകളുടെ നൂൽക്കെട്ടിലാക്കുന്ന 'രേഖാ'ചിത്രം; അവതരണത്തിലെ  പുതുമയ്ക്കാണ് കൈയടി | REVIEW, rekhachithram,asif ali,anaswara  rajan,malayalam movie,review, malayalam ...

  1985 ൽ തൊട്ടടുത്ത് മമ്മൂട്ടി നായകനായ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് കൊല നടക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടി ആരാണ്? ഷൂട്ടിംഗിന് കന്യാസ്ത്രീയുടെ വേഷമണിയാൻ എക്സ്ടാ നടിയായി വന്ന രേഖയുടെ (അനശ്വര രാജൻ) തിരോധാനത്തിന് ഈ കൊലപാതകവുമായി ബന്ധമുണ്ടോ? സിനിമ വാരിക നാനയുടെ പഴയ ലക്കങ്ങളും സിനിമാ ലേഖകൻ പള്ളാശ്ശേരിയും പഴയ പത്ര കട്ടിംഗുകളും പോലീസ് റെക്കോഡുകളുമെല്ലാം വിവേകിൻ്റെ കേസ് അന്വേഷണത്തെ തുണയ്ക്കാനെത്തുന്നു.

  ഭരതൻ്റെ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്ന കമൽ ഷൂട്ടിംഗ് സമയത്തെ ചില ഓർമ്മകൾ പങ്കുവെച്ച് വിവേകിന് ചില സൂചനകൾ നൽകുന്നു. മമ്മൂട്ടി ചേട്ടന് എന്നു പറഞ്ഞ് മമ്മൂട്ടിക്ക് കത്തെഴുതിയിരുന്ന ഒരു പെൺകുട്ടിയെ ഓർത്തെടുത്ത് അപൂർണ്ണമായ രേഖാചിത്രം പൂർത്തിയാക്കാൻ വിവേകിനെ സഹായിക്കുന്നത് നടൻ ജഗദീഷാണ്.” മരണം അതൊരുറപ്പാണ്. അതിനെക്കാൾ വലിയൊരു വേദനയാണ് കാത്തിരിപ്പ് “.സിനിമയിൽ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗാണിത്.40 വർഷം നീണ്ട വലിയൊരു കാത്തിരിപ്പിന് ഉത്തരം നൽകിക്കൊണ്ടാണ് രേഖാചിത്രം അവസാനിക്കുന്നത്.

  ഗാനങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധ നേടിയ 1985 ലെ ഭരതൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ സംഭവങ്ങളുടെ സൂക്ഷ്മാംശങ്ങൾ കേസ് അന്വേഷണവുമായി പാളിച്ചകളില്ലാതെ കൂട്ടിയിണക്കുന്നതിൽ തിരക്കഥാകൃത്തുക്കളായ  ജോൺ മന്ത്രിക്കലും രാമു സുനിലും വിജയിച്ചിട്ടുണ്ട്.അടർത്തിയെടുത്ത ഒരു സംഭവത്തിൻ്റെ വിശദാംശങ്ങളിലേക്കു പോകുന്നതിനിടയിൽ നായികയായ രേഖ ഉൾപ്പെടെ പല കഥാപാത്രങ്ങളും അധികം വികസിച്ചിട്ടില്ല.

സംഭാഷണങ്ങൾക്ക് സ്വാഭാവികതയില്ല. കൃത്രിമത്വം മുഴച്ചു നിൽക്കും.അധികം വേഗതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഇല്ലെങ്കിലും തിരക്കഥയിൽ പഴുതുകളില്ല. ഇടയ്ക്ക് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുന്നുണ്ടെങ്കിലും അവർ പിന്നീടൊരിക്കലും രംഗത്ത് വരുന്നതായി കാണുന്നില്ല.

Rekhachithram Review: മനസ് നിറഞ്ഞ്, സംതൃപ്തിയോടെ കണ്ടിറങ്ങാം; ഇതാണ്  സിനിമയുടെ മാജിക്! രേഖാചിത്രം റിവ്യു

  സംവിധായകരായ  ഭരതൻ, തിരക്കഥാകൃത്ത് ജോൺ പോൾ, തുടങ്ങിയവർക്കുള്ള ആദരാഞ്ജലികൂടിയാണ് രേഖാചിത്രം.ഡി എജിംഗ് ടെക്നോളജിയിലൂടെ 1985 ലെ ചെറുപ്പക്കാരനായ മമ്മൂട്ടിയും സ്ക്രീനിലെത്തുന്നുണ്ട്. നടനായ മമ്മൂട്ടിയെ അധികമായി പ്രദർശിപ്പിക്കാതെ വേണ്ട സ്ഥലത്തു മാത്രം കൃത്യമായാണ്  ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

85 ലെ സിനിമാ ഷൂട്ടിംഗ് രംഗങ്ങളൊക്കെ തനിമ ചോരാതെ പുനസൃഷ്ടിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ  വിവേകിൻ്റെ കുറ്റാന്വേഷണമാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നതെങ്കിൽ രണ്ടാം പകുതി സിനിമയുടെ ഷൂട്ടിംഗും അതിൽ നിന്നും പൊട്ടി മുളച്ച ഇതര ചരിത്രവുമാണ്  സിനിമയുടെ ഗതി നിർണ്ണയിക്കുന്നത്.ചിത്രത്തിൻ്റെ ആത്മാവായി ആദ്യന്തം നിറഞ്ഞു നിൽക്കുന്നത് മമ്മൂട്ടിയാണ്. കാതോട് കാതോരം, മുത്താരം കുന്ന് പി ഒ, ഉണ്ണികളെ ഒരു കഥ പറയാം ,ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളുടെ പേരുകൾ ഇടയ്ക്ക് കടന്നു വരുന്നുണ്ട്.

   പുതുമയുള്ള പ്രമേയത്തോടുംഅവതരണത്തോടുമപ്പം താരങ്ങളുടെ മികച്ച പ്രകടനവും എടുത്തു പറയണം.വിവേക് ഗോപിനാഥ്, ആസിഫ് അലിയുടെ ഒതുക്കമുള്ള പോലീസ് വേഷമാണ്.പോലീസ് നടപടി ക്രമങ്ങളിലുൾപ്പെടെ വിവേകിനെ ആസിഫ് പക്വതയോടെ അവതരിപ്പിച്ചു. സിനിമാ ഭ്രാന്ത് ഹൃദയത്തിലൊളിപ്പിച്ച പ്രസരിപ്പുള്ള 18 കാരി, മമ്മൂട്ടിയുടെ കടുത്ത ആരാധികയായ എക്സ്ട്രാ നടി രേഖയായി അനശ്വര രാജൻ തിളങ്ങി.

ആലീസ് വിൻസെൻ്റായി വേറിട്ട ലുക്കിലെത്തുന്ന മനോജ് കെ ജയൻ്റെ പ്രകടനവും മികച്ചതാണ്.ഭരതൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ കമലിൻ്റെ യൗവ്വനം അവതരിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ മകൻ ജനൂസാണ്.ടി ജി രവി അവതരിപ്പിക്കുന്ന സിനിമാ ലേഖകൻ പള്ളാശ്ശേരിയുടെ യൗവ്വനം ശ്രീജിത് രവിയും സിദ്ദിഖിൻ്റെ കഥാപാത്രത്തിൻ്റെ ചെറുപ്പകാലം മകൻ ഷഹീൻ സിദ്ദിഖും അവതരിപ്പിക്കുന്നു. ഇന്ദ്രൻസ്, സായ്കുമാർ, നന്ദു, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ശ്രീകാന്ത് മുരളി, വിജയ് മേനോൻ, സുധി കോപ്പ, ഭാമ അരുൺ, മേഘ തോമസ്, സലീമ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

    രേഖാചിത്രത്തിലെത്തുമ്പോൾ പ്രീസ്റ്റിൽ നിന്നും ഏറെ മുന്നോട്ടു പോയിട്ടുണ്ട് സംവിധായകൻ ജോഫിൻ. ഇതര ചരിത്രത്തിലൂടെ കഥ പറയുന്ന രീതിയിലും മേക്കിംഗിലും പുതുമയുണ്ട്.ഴോണറുകളിൽ കൊണ്ടു വരുന്ന പുതുമ അടുത്ത കാലത്ത് മലയാള സിനിമയുടെ മാത്രം പ്രത്യേകതയാണ്.അപ്പു പ്രഭാകറാണ് ഛായാഗ്രഹകൻ.രണ്ട് കാലഘട്ടങ്ങളും തന്മയത്വത്തോടെ പകർത്തിയിട്ടുണ്ട്.ഷാജി നടുവിലിൻ്റെ കലാസംവിധാനവും പഴയ കാലം പുന:സൃഷ്ടിക്കുന്നതിൽ മികച്ച പങ്കു വഹിച്ചു. ഷമീർ മുഹമ്മദിൻ്റെ എഡിറ്റിംഗും മുജീബ് മജീദിൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ നിലവാരം ഉയർത്തി.

ദു​രൂഹതകൾ നിറഞ്ഞാടുന്ന 'രേഖാചിത്രം'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് |  asif ali Starring malayalam movie rekha chithram second look poster out now  Malayalam news - Malayalam Tv9

———————————————————-

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News