January 10, 2025 10:14 am

വയനാട് പുനരധിവാസം: ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്

മലപ്പുറം : വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം സ്വന്തം നിലയ്ക്ക് നടത്താൻ മുസ്ലിം ലീഗ് തയാറെടുക്കുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളോട് പാർട്ടിക്ക് യോജിപ്പില്ല. 100 വീടുകള്‍ നിര്‍മിച്ചു നല്‍കും എന്നതാണ് ലീഗിന്റെ പ്രഖ്യാപനം.സര്‍ക്കാരുമായി യോജിച്ച് നിര്‍മിക്കാമെന്നായിരുന്നു ആലോചന.

പുനരധിവാസത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കും ,കാലാവധിയും തൃപ്തികരം അല്ലെന്നാണ് പാർടിയുടെ വിലയിരുത്തൽ.വീട് വെക്കാന്‍ ഒരു
ചതുരശ്രയടിക്ക് 1000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്.1000 ചതുരശ്രയടി വീടിനു 30 ലക്ഷം രൂപ വരും.എന്നാല്‍ നിരക്ക് കൂടൂതല്‍ ആണെന്നും,സ്വന്തം നിലക്ക് നിര്‍മ്മിച്ചാല്‍ ഇത്രത്തോളം വരില്ലെന്നാണ് ലീഗ് കരുതുന്നത്.

ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ ചുമതല നൽകിയത് അഴിമതി ആണെന്നും സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.മാത്രമല്ല സര്‍ക്കാര്‍ പദ്ധതി സമയബന്ധിതമായി തീര്‍ക്കാനാകില്ലെന്നും ലീഗ് വിലയിരുത്തുന്നു.

സര്‍ക്കാര്‍ മാനദണ്ഡങ്ങലിലെ അതൃപ്തി നേരിട്ട് അറിയിക്കും,ഇതില്‍ മാറ്റം വരുത്തിയാല്‍ മാത്രം സര്‍ക്കാരുമായി സഹകരിക്കുന്ന കാര്യം പുനരാലോജിക്കാനുമാണ് തീരുമാനം.36 കോടിയോളം രൂപയാണ് ലീഗ് പുനരധിവാസത്തിനായി പിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News