December 22, 2024 2:33 pm

മുനമ്പം ഭൂമി കിട്ടിയത് ഇഷ്ടദാനം വഴി: ഫാറൂഖ് കോളേജ്

കൊച്ചി: എറണാകുളം മുനമ്പത്തെ വിവാദഭൂമി സംബന്ധിച്ച് വീണ്ടും നിലപാട് ആവർത്തിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ്.

ഈ ഭൂമി വഖഫ് സ്വത്ത് അല്ലെന്നും തങ്ങൾക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും, അതുകൊണ്ട് വിൽക്കാൻ അവകാശം ഉണ്ടെന്നും കോളേജ് അധികൃതർ, ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്ക് മുമ്പാകെ വ്യക്തമാക്കി.

മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ തങ്ങളുടെ പക്കലുള്ള ഭൂരേഖകൾ കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.അടുത്ത മാസം ആണ് കമ്മീഷൻ ഹിയറിങ് ആരംഭിക്കുക.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോർ‍ഡിന്റെ നിലപാട്.ഇക്കാര്യം കമ്മിഷനെ ധരിപ്പിക്കും. സർക്കാരും ഈ വിഷയത്തിൽ നിലപാട് അറിയിക്കും..

കമ്മിഷന് മൂന്ന് മാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിട്ടുള്ളത്. ഈ കാലയളവിനുള്ളിൽ തന്നെ റിപ്പോർട്ട് സർക്കാരിന് കൈമാറാനാണ് കമ്മിഷന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News