December 18, 2024 12:03 pm

ക്യാമ്പസ് രാഷ്ടീയം തുടരട്ടെയെന്ന് ഹൈക്കോടതി

കൊച്ചി : കോളേജ് ക്യാമ്പസ്സുകളിലെ രാഷ്ടീയക്കളി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. എന്നാൽ രാഷ്ടീയം നിരോധിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജനുവരി 23ന് ഹൈക്കോടതി വീണ്ടും ഇതുസംബന്ധിച്ച ഹർജി പരിഗണിക്കും. അതിനു ശേഷം അന്തിമ ഉത്തരവ് ഉണ്ടാവും.

മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു.
ജനാധിപത്യപരമായ രീതിയിൽ ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താം. ക്യാമ്പസിനുള്ളിലെ അക്രമണങ്ങൾ തടയാനുള്ള നടപടികൾ എടുക്കുന്നതിന് പകരം രാഷ്ട്രീയം തന്നെ നിരോധിക്കുക എന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News