ന്യൂഡല്‍ഹി: തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ തൽക്കാലം പിന്മാറുന്നു.
2025 ആദ്യം നിര്‍മാണം തുടങ്ങുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അറിയിച്ചിരുന്നു.
അങ്കമാലി മുതല്‍ തിരുവനന്തപുരം വരെയും കൊച്ചി, മൂന്നാര്‍, ധനുഷ്‌കോടി വരെയും ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്റ് വികസിപ്പിക്കുന്നതിന് നിലവില്‍ ഒരു നിര്‍ദ്ദേശവും ഇല്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്ക് പകരം, ഈ റൂട്ടില്‍ അതിവേഗ ഇടനാഴിക്കായി സാങ്കേതിക-സാമ്പത്തിക, സാമൂഹിക സാധ്യതാ പഠനം നടത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് എന്‍എച്ച്എഐ നേരത്തെ സംസ്ഥാനത്തെ അറിയിച്ചിരുന്നു.
ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കിയിരുന്നു.തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത ആറ് ജില്ലകള്‍, 13 താലൂക്കുകള്‍, 72 വില്ലേജുകള്‍ എന്നിവയിലൂടെ കടന്നു പോകുന്ന രീതിയിൽ ആയിരുന്നു രൂപകല്‍പന ചെയ്തിരുന്നത്.
സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.