December 18, 2024 7:33 pm

രക്ഷാപ്രവർത്തനം: 132.62 കോടി തിരിച്ചു ചോദിച്ച് കേന്ദ്രം

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വ്യോമസേനയക്ക് ചെലവായ 132,62,00,000 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ,സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന കത്ത് പുറത്ത് വന്നു.

2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള പ്രവർത്തനത്തിന് ചെലവായതാണ് ഈ തുക.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഡോ. വി വേണുവിനെ അഭിസംബോധന ചെയ്തുകൊണ്ട് കത്തയച്ചത്.

വയനാട് ഉരുള്‍പൊട്ടല്‍, പ്രളയ രക്ഷാപ്രവര്‍ത്തനം എന്നിവയുമായൊക്കെ ബന്ധപ്പെട്ടാണ് വ്യോമ സേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. സാധാരണ ഇത്തരത്തിലുള്ള തുക കുടിശികയായി വരുമ്പോള്‍ എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് ആ തുക കുറയ്ക്കുകയാണ് പതിവ്.

വയനാട് ദുരന്തത്തിന്റെ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപയാണ്. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപയാണ്. വയനാട് ധനസഹായത്തെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിൽ വലിയ തർക്കം നടക്കുമ്പോഴാണ് കത്ത് പുറത്തുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News