December 18, 2024 5:38 pm

ലോകനെറുകെയിൽ ഗുകേഷ്‌

സിംഗപ്പൂർ : ലോക ചെസ്‌ ചാമ്പ്യനായി പതിനെട്ടു വയസ്സുകാരനായ ഇന്ത്യയുടെ ഡി ഗുകേഷ്‌. ചൈനയുടെ
ഗ്രാൻഡ് മാസ്റ്റർ ഡിങ്‌ ലിറനെ തോൽപ്പിച്ചാണ്‌ അദ്ദേഹം കിരീടമണിഞ്ഞത്.

പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ്‌ ഗുകേഷ്‌ ലോകചാമ്പ്യനായത്‌. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്‌ അദ്ദേഹം.

കാൻഡിഡേറ്റ്സ് ടൂർണമെന്റ്‌ ജയിച്ചായിരുന്നു ചെന്നൈ സ്വദേശിയായ ഗുകേഷ് ലോക ചാമ്പ്യനെ നേരിടാൻ അർഹത നേടിയത്.

വിശ്വനാഥൻ ആനന്ദിന്‌ ശേഷം ആദ്യമായാണ്‌ ഒരു ഇന്ത്യക്കാരൻ ലോക ചാമ്പ്യനാവുന്നത്‌. ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യനായിരുന്നു. 2012ലാണ് അവസാനകിരീടം.

തുടർന്ന് 2021 വരെ നോർവേയുടെ മാഗ്നസ് കാൾസണായിരുന്നു ആധിപത്യം. അഞ്ചുതവണ ലോക ചാമ്പ്യനായ ഒന്നാംറാങ്കുകാരൻ ഇനി ലോക ചാമ്പ്യൻഷിപ്പിന് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഫിഡെ റാങ്കിങ്ങിൽ 2783 റേറ്റിങ്ങോടെ അഞ്ചാമതാണ്‌ ഡി ഗുകേഷ്

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News