April 12, 2025 12:36 pm

പതിനഞ്ചു വർഷത്തെ പ്രണയം പൂവണിഞ്ഞു

പനാജി: നടി കീർത്തി സുരേഷും വ്യവസായിയായ ആന്റണി തട്ടിലും വിവാഹിതരായി.നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ്‌ കീർത്തി.

കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍സിന്റെ ഉടമകൂടിയാണ് ആന്റണി തട്ടില്‍.
ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.

മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ്‌ കീർത്തി നായികയായെത്തുന്നത്‌. ഇപ്പോൾ തമിഴ്‌, തെലുങ്ക്‌ സിനിമയിൽ തിരക്കുള്ള താരമാണ്‌. മഹാനടി എന്ന ചിത്രത്തിന്‌ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News