December 23, 2024 3:30 am

വയനാട് ദുരിതാശ്വാസം: കേരളത്തെ പഴിചാരി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വയനാട് മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ കണക്കുകൾ സമർപ്പിക്കർ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടും മൂന്നര മാസം വൈകി നവംബർ 13 ന് ആണ് റിപ്പോർട്ട് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് നൽകിയ മറുപടിയിലാണ് അമിത് ഷാ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. അതേസമയം ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ സഹായധനം സംബന്ധിച്ച കണക്കുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തത വരുത്തണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകി.

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധി, അമിത് ഷായ്ക്ക കത്ത് നൽകിയത്. മൂന്നരമാസത്തിന് ശേഷമാണ് 2219 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടത്. ഇതുവരെ 291 കോടി രൂപയുടെ സഹായം നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചതാണെന്നും കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു എന്നും റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു.

ഇതിനിടെ സഹായധനം സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സർക്കാർ അറിയിക്കണം.എത്ര പണം നൽകിയെന്നും, ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News