April 21, 2025 11:09 am

അനിശ്ചിതത്വം നീങ്ങി: ഫഡ്നാവിസ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പതിനൊന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷം, മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും.

സത്യപ്രതിജ്ഞ നാളെ വൈകിട്ട് അഞ്ചു മണിക്ക് നടക്കും നേരത്തെ,മഹാരാഷ്ട്രയുടെ കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ബിജെപി തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നു സര്‍ക്കാര്‍ രൂപീകരണത്തില്‍ മഹായുതി പങ്കാളികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെയും ശിവസേനയുടെയും എന്‍സിപിയുടെയും മഹായുതി മഹാരാഷ്ട്രയില്‍ വന്‍ വിജയം നേടിയാണ് അധികാരത്തില്‍ എത്തിയത്. 236 സീറ്റുകളുള്ള ഭരണസഖ്യം 288 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തി.

പ്രതിപക്ഷത്തിന്റെ മഹാ വികാസ് അഘാഡിയെ (എംവിഎ) പൂര്‍ണമായി തകര്‍ത്തുകൊണ്ടായിരുന്നു മുന്നേറ്റം. 132 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 27 സീറ്റുകള്‍ കൂടുതലാണിത്.

ശിവസേനയും എന്‍സിപിയും ആയിരുന്നു പ്രതിപക്ഷ ബ്ലോക്കിലെ കരുത്തന്മാര്‍. 57 സീറ്റുകളുള്ള സേനയും 41 സീറ്റുകളുമായി എന്‍സിപിയും പ്രതിപക്ഷത്ത് മികച്ച് നിന്നപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും മോശമായ പരാജയമാണ് നേരിടേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News