ആലപ്പുഴ: സി പി എമ്മിലെ വിമത ശബ്ദമായ മുൻ മന്ത്രി ജി. സുധാകരൻ പാർടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങുന്നു. എസ് എഫ് ഐ യുടെ ആദ്യ സംസ്ഥാന പ്രസിഡണ്ട് ആണ് അദ്ദേഹം.
നിലവില്‍ ജില്ലാകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവ് പദവിയാണ് സുധാകരന് ഉള്ളത്. ഈ ജില്ലാ സമ്മേളനത്തോടെ ക്ഷണിതാവ് പദവിയും സുധാകരന് നഷ്ടമായേക്കും. പിന്നീട് പാര്‍ടി അംഗം മാത്രമായി തൂടരേണ്ടി വരും.
സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത് ഇതിൻ്റെ സൂചനയാണ്. സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു
ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മേളനത്തിലും സുധാകരന് ക്ഷണമില്ല.അദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നടക്കുന്ന സമ്മേളനത്തില്‍ നിന്നാണ് പൂര്‍ണമായി ഒഴിവാക്കിയത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുൻ എം പി: ടി ജെ ആഞ്ചലോസിനെ പിന്തുണച്ച് സുധാകരന്‍ രംഗത്ത് വന്നിരുന്നു.സി പി ഐ ജില്ലാ സെക്രട്ടറിയാണ് ആഞ്ചലോസ് ഇപ്പോൾ.
കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്നായിരുന്നു സുധാകരന്റെ നിലപാട്. സിപിമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. സമ്മേളന ദിവസങ്ങളില്‍ സുധാകരന്‍ വീട്ടില്‍ തന്നെയുണ്ട്.
തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും സുധാകരന്‍ പറഞ്ഞു.