തൃശ്ശൂർ: ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടതെന്ന് ആരോപണമുള്ള കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ ആരോപണം.
കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്. കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ സാക്ഷികൾ മാത്രമാണുണ്ടായിരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷികൾ മാത്രമാണ്.
അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ. കുഴൽപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.