പിണറായിയും ജമാ അത്തൈ ഇസ്ലാമിയും ഭീകരതയും….

കോഴിക്കോട്: ഇടതുപക്ഷത്തെ 1996-ലും 2004-ലും 2006-ലും 2009-ലും 2011-ലും 2015-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ജമാ അത്തെ ഇസ്‌ലാമി പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനയുടെ സംസ്ഥാന അമീർ പി.മുജീബ് റഹ്‌മാൻ അവകാശപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കള്ളം പറയുകയാണ്.ഒന്നുകിൽ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കിൽ പച്ചക്കള്ളം പറയുന്നു.ദേശാഭിമാനി മുഖപ്രസംഗം തെളിവായി ഉണ്ട്.

സി പി എം നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത്.പിണറായി വിജയൻ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 2024-ൽ സി.പി.എമ്മിന്റെ മൂന്ന് എം.പിമാരും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു കൂടി വാങ്ങി ജയിച്ചവരാണ്.

2011-ൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽവെച്ച് പിണറായി വിജയനുമായി അന്നത്തെ അമീർ ചർച്ച നടത്തി. ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണോ ജമാഅത്തെ ഇസ്‌ലാമി ഭീകര സംഘടന ആയത് ?

ബി.ജെ.പി. കേരളത്തിൽ വിജയിക്കാൻ പാടില്ലെന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട്.അതായിരുന്നു പാലക്കാട്ടെ നിലപാട്.- അദ്ദേഹം വിശദീകരിച്ചു.