എൻ ഡി എ ക്ക് നേട്ടം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു.

മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങൾക്ക് മേൽക്കൈ കിട്ടിയേക്കും.
ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയേക്കും.മൂന്ന് സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.

ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രർ ഉൾപ്പെടെ മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

ഝാർഖണ്ഡിലെ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ്‌ വോട്ടെണ്ണൽ.