April 12, 2025 3:17 pm

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടില്‍

തിരുവനന്തപുരം :നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു.എറണാകുളം സ്വദേശി ആന്റണി തട്ടിലാണ് വരൻ.

ബി.ടെക് ബിരുദധാരിയായ ആന്റണി വ്യവസായിയാണ്. അടുത്തമാസം ഗോവയില്‍ വിവാഹം നടക്കുമെന്നാണ് സൂചന. സിനിമ നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി.

2002ല്‍ പുറത്തിറങ്ങിയ ‘കുബേരൻ’ എന്ന സിനിമയില്‍ ബാലതാരമായിമായിട്ടായിരുന്നു കീർത്തിയുടെ രംഗപ്രവേശം.പ്രിയദർശൻ ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെ നായികയായി. പിന്നീട് നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി.

ഏറ്റവുമൊടുവില്‍ ‘കല്‍ക്കി’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തില്‍ ‘ബുജി’യുടെ ശബ്ദമായും കീർത്തി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. ടൊവിനോ നായകനായെത്തിയ വാശിയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News