ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്.
2024 ജൂലൈ 30നാണ് നാടിനെ നടുക്കിയ മഹാദുരന്തമുണ്ടായത്. മൂണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ 251 പേർ മരിച്ചു. 47 പേരെ കാണാതാവുകയും ചെയ്‌തിരുന്നു.
ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെവി തോമസ്
കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ പറയുന്നു.കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. ജൂലൈയിലും നവംബറിലുമായാണ് ഈ തുക അനുവദിച്ചത്.
എസ്‌ഡിആര്‍എഫില്‍ നിലവില്‍ 394 കോടി രൂപ ബാക്കിയുണ്ടെന്ന് അക്കൗണ്ട് ജനറലും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യത്തിനുള്ള സാമ്പത്തികം കേരളത്തിന്‍റെ ദുരന്ത നിവാരണ നിധിയിലുണ്ട് എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ തുക ഇതിൽ നിന്നും ചെലവഴിക്കാമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിൽ ദുരന്തം ഉണ്ടായതിന് പിന്നാലെ ആഗസ്‌റ്റിൽ കേന്ദ്ര തലത്തിലെ അംഗങ്ങൾ ദുരന്തബാധിത മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി ‘കേരളം ഒറ്റയ്‌ക്കല്ല’ എന്നും കേരളത്തിനൊപ്പം കേന്ദ്ര സർക്കാർ ഉണ്ടെന്നും ഉറപ്പ് നൽകിയിരുന്നു.
സംസ്ഥാനത്തിന്‍റെ നിവേദനം ലഭിച്ചാലുടൻ തന്നെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യും. പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, കേരളം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായം സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്നും കത്തിന് മറുപടിയായി കേന്ദ്ര സർക്കാർ അറിയിച്ചു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്ക ഗാന്ധി ആരോപിച്ചു. അതുവഴി അത്യാവശ്യക്കാര്‍ക്ക് അടിയന്തര ആശ്വാസം നിഷേധിക്കുകയാണ്. അത് അവഗണന മാത്രമല്ല, അവിടെ സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിക്കുന്ന അനീതിയാണ്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു’- എക്‌സില്‍ വന്ന കുറിപ്പിൽ അവർ പറയുന്നു.
പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ:
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിന് ശേഷം വയനാട്ടിലെത്തുകയും ഉരുള്‍പൊട്ടലിന് ഇരയായവരെ നേരില്‍ കാണുകയും പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതാണ്. എന്നിട്ടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. നിര്‍ണായകമായ ദുരിതാശ്വാസം തടയുകയാണ്. ഹിമാചല്‍ പ്രദേശ് ദുരന്തത്തെ നേരിട്ടപ്പോഴും സമാനരീതിയിലായിരുന്നു കേന്ദ്ര പ്രതികരണം. പൂര്‍വകാലത്ത് ദുരന്തങ്ങളെ ഇതുപോലെ രാഷ്ട്രീയവത്കരിച്ചിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ദുരന്തങ്ങള്‍ക്ക് ഇരകളായവരെ ഒറ്റപ്പെടുത്തുകയും, പിന്തുണയ്ക്കാതിരിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല’- പ്രിയങ്ക പറഞ്ഞു.