ടെസ്ല കാറുമായി മസ്ക് വരുമോ ?

എസ്. ശ്രീണ്ഠൻ

ലോൺ മസ്ക്ക് വരുന്ന ഏപ്രിലിൽ ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ് . അമേരിക്കയിൽ ട്രംപ് ജയിച്ച സ്ഥിതിക്ക് മസ്ക്കിൻ്റെ ഇന്ത്യാ യാത്ര നേരത്തേയാക്കുമോ?.

അടിയന് സംശയമില്ലാതില്ല. മോദി സമ്മതം മൂളിയാൽ മസ്ക്ക് നാളെ വരും. ട്രംപിൻ്റെ വലം കൈയായി മസ്ക്ക് ഉയർന്ന സ്ഥിതിക്ക് മോദി പരിഗണിക്കാതിരിക്കില്ല. ടെസ്‌ലയുടെ ഇലക്ട്രിക് കാർ, സ്റ്റാർ ലിങ്കിൻ്റ ബ്രോഡ്ബാൻ്റ് ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയിൽ വരും.

സമ്പദ് രംഗം കെട്ടിപ്പൂട്ടി വയ്ക്കാൻ ഒരു ട്രംപിനും ഒരു മോദിക്കും കഴിയില്ല. ആരു പൂട്ടാനൊരുങ്ങിയാലും ഒരു നാൾ തുറന്നേ പറ്റൂ . സാമ്പത്തിക ശാസ്ത്രത്തിൽ theory of Comparitive advantage എന്നൊരു ഗമണ്ഡൻ സിദ്ധാന്തമുണ്ട്.

ഭരണാധികാരികൾക്ക് അതിൽ പിടിച്ച് തൂങ്ങാനെ ഇക്കാലത്ത് ആവൂ. മസ്ക്ക് ഇന്ത്യയിൽ കണ്ണും വെച്ച് നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഒന്നും നടന്നിട്ടില്ല.

ഉയർന്ന ഇറക്കുമതി ചുങ്കം കാണിച്ച് മോദി എല്ലാം തടയിട്ടിരിക്കുകയാണ്. ഇന്ത്യയിൽ ഫാക്ടറി തുറന്ന് ടെസ്ല കാറുകൾ ഇവിടെ നിർമ്മിച്ചോളൂ എന്നാണ് മോദി പറയുന്നത്. ഇന്ത്യയിൽ മുതൽ മുടക്കാൻ തയ്യാറുള്ള വിദേശ കാർ കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവും മോദി വാഗ്ദാനം ചെയ്യുന്നു. ഇതൊക്കെ ചർച്ച ചെയ്യാനാണ് മസ്ക്ക് ഏപ്രിലിൽ ഇന്ത്യയിലേക്ക് വരുന്നത്.

ട്രംപിൻ്റ അധികാര ലബ്ദിയോടെ മോദിക്ക് മനംമാറ്റം ഉണ്ടായാലോ?. ആ പ്രതീക്ഷയിലാണ് മസ്ക്. കുറഞ്ഞ ഇറക്കുമതി ചുങ്കത്തിൽ ടെസ്ല കാർ ഇവിടെ ഇറക്കണം.

തീർന്നില്ല വാർഷിക വരുമാനത്തിൻ്റെ ഒരു ശതമാനം എന്ന നിലയ്ക്ക് സ്പെക്ട്രം നേടി സ്റ്റാർലിങ്ക് ബ്രോഡ്ബാൻ്റ് ഇവിടെ അനുവദിക്കണം. ടാറ്റയെയും മഹീന്ദ്രയെയും അംബാനിയെയും പിണക്കി മസ്ക്കിന് പുറകെ പോകാനും മാത്രം മണ്ടനല്ല മോദി.

ഗുജറാത്തിയെ ബിസിനസ് പഠിപ്പിക്കണോ?. നേരത്തെ പറഞ്ഞ Theory of comparitive advantage. അതാവും മോദി നോക്കുക. അതു തന്നെ.

 

Explainer: Five legal questions raised by Elon Musk's unorthodox share  sales | Reuters

—————————————————————————

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക