തിരുവനന്തപുരം: കൽപാത്തി രഥോത്സവം കണക്കിലെടുത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം.
ഈ മാസം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല.
രഥോത്സവത്തിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു
കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. ആ ദിവസത്തെ വിവിധ സാമൂഹ്യ, സാംസ്കാരിക, മതപരമായ സാഹചര്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.