തിരുവനന്തപുരം : നാടുഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കാപട്യം എന്തെന്ന് തിരിച്ചറിയാനുള്ള ഉരകല്ലാണ് സി പി എം നേതാവ് പി.പി. ദിവ്യയുടെ കേസെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ്റെ ഫേസ്ബുക്ക് പോസ്ററ്
മുഖ്യമന്ത്രിയുടെ വൈതാളികർ പ്രച്ഛന്ന വേഷത്തിൽ അധികാര സോപാനങ്ങളിൽ കടന്നുകൂടി എങ്ങിനെയാണ് കട്ടുമുടിക്കുന്നതെന്ന് തിരിച്ചറിയണമെങ്കിലും മലയാളികൾ ഈ ചരിത്രം തിരിച്ചറിഞ്ഞിരിക്കണം.- അദ്ദേഹം കുറിച്ചു.
ഫേസ്ബുക്കിൻ്റെ പൂർണരൂപം:
മുഖ്യമന്ത്രി തപ്പിയാലും
കിട്ടാത്ത “ദിവ്യ”മാർ!
സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന ആരോപണങ്ങൾ തുരുതുരാ ഉയർന്നു വരുമ്പോൾ എന്തുകൊണ്ടാണ് അവയുടെ അന്വേഷണം നനഞ്ഞ പടക്കങ്ങളായി കെട്ടടങ്ങുന്നത്? എവിടെയാണ് പാർട്ടി അതിന്റെ പഴയചരിത്രത്തിൽ നിന്ന് പിൻമടങ്ങുന്നത്? നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത് ചരിത്രം സൃഷ്ടിച്ചത്? എന്നാൽ ഇന്നോ?
സിപിഎമ്മിലെ ഏറ്റവും ദുഷ്ട സ്ത്രീ എന്ന് കേരളമാകെ വിളിക്കപ്പെടുന്ന ഒരു കുലടയെ ഒളിവിൽ താമസിപ്പിച്ചു സുഖിപ്പിക്കാന് നേതാക്കൾ മൽസരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആ ഹാസ്യചിരിയാണ് ഇവിടെ കേൾക്കേണ്ടത്! അവൾ വിപ്ലവ പാർട്ടിയുടെ ജില്ലാ കമ്മറ്റി അംഗമാണത്രെ! എന്തൊരു അധ:പതനം? കൊണ്ട് കിടത്തി സംരക്ഷി ക്ഷിക്കാൻ പറ്റിയ സ്ഥലം? പറ്റിയ ആൾ? ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഒത്താശയിലും പിൻബലത്തിലുമാണ് ഇത് നടക്കുന്നതെന്ന് അറിയുമ്പോൾ കേരളം എങ്ങിനെ ലജ്ജിച്ചു തലതാഴ് ത്താതിരിക്കും.?പ്രതിപക്ഷം ആരോപിക്കുന്നത് ശരിയാണെങ്കിൽ, മുമ്പ് സ്വർണ്ണ കള്ളക്കടത്തുകാരെ സംരക്ഷിക്കലായിരുന്നു എങ്കിൽ ഇപ്പോൾ പെട്രോൾ പമ്പ് ദല്ലാളുകൾ!
ജി.ശക്തിധരൻ
കണ്ണൂരിൽ ആന്തൂർ നഗരസഭയിൽ പാർത്ഥ കൺവൻഷൻ സെന്റർ നിർമിച്ചു ആത്മഹത്യക്ക് ഇരയായ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കേസ് അന്വേഷണം എവിടെയെത്തി? പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെ നേരിട്ട് ബാധിക്കുന്ന വിഷയം ആയിട്ടുകൂടി അന്വേഷണം മുക്കുകയല്ലേ ചെയ്തത്? ആരെയും ഭയമില്ല എന്തും ചെയ്യും? ഇത് തന്നെയാണോ അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റേയും കേസ് അന്വേഷണത്തെ കാത്തിരിക്കുന്നത്.?
കേരളം ഇനി സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു പേരാണല്ലോ അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റേത്. നീതിയുടെയും സത്യത്തിന്റെയും വരദാനമായി കേരളം സർവ്വരാലും ആദരിക്കപ്പെടുന്ന പേരാണത്. സത്യത്തിന്റെ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന പേരാണത്. നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യം എന്തെന്ന് തിരിച്ചറിയാനുള്ള ഉരകല്ലുമാണത്. മുഖ്യമന്ത്രിയുടെ വൈതാളികർ പ്രച്ഛന്ന വേഷത്തിൽ അധികാര സോപാനങ്ങളിൽ കടന്നുകൂടി എങ്ങിനെയാണ് കട്ടുമുടിക്കുന്നതെന്ന് തിരിച്ചറിയണമെങ്കിലും മലയാളികൾ ഈ
ചരിത്രം തിരിച്ചറിഞ്ഞിരിക്കണം.
എന്നാൽ കേരളത്തിന് സരസനായ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഇ കെ നായനാർ നാടുവാണിരുന്ന കാലം. ഒരു തസ്ക്കരൻ ഒപ്പിച്ച പണികാരണം അദ്ദേഹത്തിന്റെ യശ്ശസിനു നേരിയ മങ്ങലേറ്റു. 1981 മെയ് 24 നു ഭക്തജനങ്ങളുടെ കൺകണ്ട ദൈവമായ ഏറ്റുമാനൂരപ്പനെ ഒരു മുട്ടാളൻ അടിച്ചുമാറ്റിയത് കോളിളക്കം സൃഷ്ടിച്ചു. ജനരോഷം അക്ഷരാർഥത്തിൽ ഇളകി.
പാറശാലയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി രമണിയുടെ പുസ്തകം പൊതിഞ്ഞ കടലാസ് കൊണ്ട് തസ്ക്കരൻ സറ്റീഫൻ പാര പൊതിഞ്ഞതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. നായനാരുടെ കീർത്തിയുടെ ഗ്രാഫ് ഒറ്റയടിക്ക് കുത്തനെ ഇടിഞ്ഞു. പൊടുന്നനെ ആ മന്ത്രിസഭ ജനരോഷം കാരണം അട്ടിമറിക്കപ്പെട്ടേക്കുമോ എന്ന് പോലും ഭയക്കേണ്ടിവന്ന കാലം. ഏറ്റുമാനൂരപ്പനെ കട്ടുകൊണ്ട് പോയതോടെ ജനം ഇളകി.നാടിളകി.
ദൈവങ്ങൾക്ക് പോലും നാട്ടിൽ സ്വൈരം കിട്ടാതായി എന്ന പ്രചാരണം പ്രതിപക്ഷം ഇളക്കിവിട്ടു.അത് ഏശി.പോലീസിന്റെ കഴിവുകേടും ദൈവവിശ്വാസമില്ലാത്തവരുടെ ഭരണവുമാണ് നാടിന് ഈ ആപത്ത് വരാൻ കാരണമെന്ന് പ്രതിപക്ഷം ഉറഞ്ഞു തുള്ളിയപ്പോൾ ഭരണപക്ഷത്തിന് നിൽക്കക്കളിയില്ലാതായത് സ്വാഭാവികം. ഭഗവാന് എന്തിന് കാവൽ എന്ന സരസമായ നർമ്മം കലർത്തിയ അന്നത്തെ മുഖ്യമന്ത്രിയുടെ പ്രയോഗം എരിതീയിൽ എണ്ണ ഒഴിക്കുന്നതായിരുന്നു.
കമ്മ്യൂണിസ്റ്റുകാർ അപ്പോൾ ചിന്തിച്ചത് കരയണോ ചിരിക്കണോ എന്നായിരുന്നു. പക്ഷെ കലാഹൃദയമുള്ള ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണൻ ആകട്ടെ ആ നർമ്മത്തെ മെയ് വഴക്കത്തോടെ അതിജീവിച്ചു നായനാരുടെ യശഃസ് ഉയർത്തി. നായനാർ ഹാംലറ്റിനെപ്പോലെ “വേണമോ വേണ്ടയോ” എന്ന് സംശയിച്ചു നിന്നില്ല. ടികെയും നായനാരും പാർട്ടി സെന്ററും കൂട്ടായി ആലോചിച്ചു ആ പ്രതിസന്ധി അതിജീവിച്ചു.
ടികെ യുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഋഷി കേശൻ നായർ എന്ന നഗരത്തിലെ കിടിലൻ പോലീസ് ഉദ്യോഗസ്ഥനെ വലിയ ദൌത്യം എൽപ്പിക്കുകയാണ് ചെയ്തത്. തൊട്ടടുത്ത ദിവസം കാണാനായത് പാറശാലയിൽ ഒരു വെറ്റിലതോട്ടത്തിൽ ഋഷി കേശൻ നായരും സ്റ്റീഫനും പൊരിഞ്ഞ ഗുസ്തിപിടിത്തമായിരുന്നു. ഇരുവരും ഗുസ്തിയിൽ മികച്ച പോരാളികളായിരുന്നു.അവസാനം ബലിഷ്ഠമായ ഋഷികേശൻനായരുടെ കൈക്കരുത്തിന് സ്റ്റീഫൻ കീഴടങ്ങി. അങ്ങിനെ അത് നായനാരുടെ ജയമായി.
സമാനമായ ഉരുട്ടിന് പി പി ദിവ്യയെ പോലീസ് വിധേയമാക്കിയിരുന്നെങ്കിൽ ആരുടെ ഒത്താശയിലാണ് ഒളിവിൽ കഴിയുന്നതെന്ന് പുറത്തുവരുമായിരുന്നു! അവളുടെ അണ്ഡം ഇളകി സത്യം എപ്പോഴേ വിളിച്ചു പറഞ്ഞേനെ.? ഫിനൊഫ്തലിന്പൌഡർ പുരട്ടി ലാബിലേക്ക് കയറ്റിയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ സ്ഥിതി എന്താകുമായിരുന്നു?. ആരൊക്ക ആ നോട്ടുകൾ വെച്ച് കളിച്ചു എന്ന് അപ്പോൾ അറിയാം?. ആരാണ് കോടികൾ ഇറക്കിയതെന്ന് തിരിച്ചറിയാമായിരുന്നു.
പക്ഷെ സത്യം പുറത്തുവരരുതെന്ന് ഒരു ഭരണകൂടം ആഗ്രഹിക്കുമ്പോൾ അങ്ങിനെ പ്രതീക്ഷിക്കാനാകില്ലല്ലോ!