പൂരപ്പറമ്പിൽ വന്നത് ആംബുലൻസിലല്ല: സുരേഷ് ഗോപി

ചേലക്കര : തൃശ്ശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിലേക്ക് താൻ പോയത് ആംബുലന്‍സിലല്ലെന്നും ബിജെപി അധ്യക്ഷന്റെ വണ്ടിയിലായിരുന്നുവെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാദം.

ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്‍ പൂര സ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്.

സുരേഷ് ഗോപിയെ എത്തിച്ചത് സേവാഭാരതി ആംബുലന്‍സില്‍ ആണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞിരുന്നു. സൂരേഷ് ഗോപി സേവാഭാരതി ആബുലന്‍സില്‍ എത്തുന്നതിന്റെ വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു.

Suresh Gopi arrived in Seva Bharati Ambulance exclusive video തൃശൂർ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആബുലൻസിൽ; ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്

പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനു പിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്ബില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി പൊലീസിന് ലഭിച്ചിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച്‌ അഭിഭാഷകനും സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയുമായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്.

തിരുവമ്ബാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നായിരുന്നു അന്ന് ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.

റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍-2017 നിലവില്‍വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ത്തന്നെ ഏതിനാണ് മുന്‍ഗണനയെന്നും വ്യക്തമാക്കുന്നുണ്ട്.

മനുഷ്യജീവന്‍ രക്ഷിക്കാനും ആരോഗ്യത്തിന് ഗുരുതരമായി ഹാനി സംഭവിക്കുന്നത് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനം തടസ്സപ്പെടാതിരിക്കാനുള്ള വാഹനങ്ങള്‍ക്കാണ് പ്രത്യേകം മുന്‍ഗണന. സൈറണ്‍ പ്രവര്‍ത്തിപ്പിച്ചോ ഫ്ളാഷ് ലൈറ്റുകള്‍ തെളിയിച്ചോ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന. ഇത്തരം സാഹചര്യങ്ങളില്‍ അതീവശ്രദ്ധയോടെയും മുന്‍കരുതലോടെയും ചുവപ്പ് സിഗ്നലുകള്‍ മറികടക്കാനും വേഗപരിധി ലംഘിക്കാനും റോഡരികിലെ ഷോള്‍ഡറിലൂടെയും വണ്‍വേക്ക് എതിര്‍ദിശയിലൂടെയുമെല്ലാം വാഹനം ഓടിക്കാനും അനുമതിയുണ്ട്.

സുരേഷ് ഗോപി ചേലക്കരയിൽ പറഞ്ഞത് ഇങ്ങനെ:

ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം.

കേരളത്തിലെ മുന്‍മന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യംചെയ്യപ്പെടാന്‍ യോഗ്യരാണെന്ന ഭയം അവര്‍ക്കുണ്ട്. ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ. തിരുവമ്ബാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ.

ഞാനവിടെ ചെല്ലുന്നത് നൂറുകണക്കിന് പൂരപ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണ്.