കലങ്ങിയ പൂരവും വൈകിയ വെടിക്കെട്ടും…

കൊച്ചി: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു

പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സിപിഐ നേതാവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി. എസ് സുനിൽ കുമാറും പ്രതികരിച്ചു. യാതൊരു സംശയവുമില്ലാത്ത കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർപ്പൂരം:കൈമാറിയത് 600-ലധികം പേജുള്ള റിപ്പോർട്ട്, Thrissur Pooram fiasco: ADGP probe report

മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വൈരുദ്ധ്യമില്ലെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്ന് തന്നെയാണെന്നുമായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ അഭിപ്രായം. ബന്ധപ്പെട്ട വിഷയത്തില്‍ സഭയ്ക്ക് അകത്തും പുറത്തും ഞങ്ങള്‍ ഞങ്ങളുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതില്‍ മാറ്റമില്ലെന്നും രാജൻ വ്യക്തമാക്കി.

വെടിക്കെട്ട് അല്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. പൂരം കലക്കിയെന്നാണ് സംഘപരിവാറും മുസ്ലിം ലീഗും ആക്ഷേപിക്കുന്നത്. കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും അദ്ദേഹം ആരാഞ്ഞിരുന്നു.

അതേസമയം പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.പൂരം കലക്കല്‍ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. അന്വേഷണം ഫലപ്രദമല്ല. കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ആർഎസ്‌എസിനെ സന്തോഷിപ്പിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചു. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു.സുരേഷ് ഗോപിയെ രക്ഷകന്‍റെ വേഷം കെട്ടിച്ച്‌ മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയതെന്നും സതീശൻ വ്യക്തമാക്കി.

High Court seeks explanation from government on police actions in thrissur Pooram - Karma News English

അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്‍റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുക്കാനാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്ബാടി ദേവസ്വം സമിതി രംഗത്ത് വന്നു. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂവെന്നായിരുന്നു ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാറിന്റെ പ്രതികരണം.

6 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂ എന്ന് പറയാന്‍ കഴിയൂ. എന്നാല്‍ ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ പല രീതിയിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ആരാണ് അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്? എന്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്? ഇക്കാര്യങ്ങളാണ് അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News