കൊച്ചി: കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഘോഷങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത. കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു – രൂക്ഷവിമർശനവുമായി ഹൈക്കോടതി.
മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്ബ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.
സ്വന്തം ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത്. കാലുകള്‍ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നില്‍ക്കാൻ കഴിയുമോ. മുൻകാലുകള്‍ ബന്ധിപ്പിച്ച് മണിക്കൂറുകളോളം നില്‍ക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കല്‍പ്പിക്കാൻ പോലും കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം.
ആനകള്‍ക്കിടയില്‍ അകലം പാലിക്കുകയും ആള്‍ത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.