തൃശ്ശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിന് വീഴ്ച- പൊലീസ് മേധാവി

കൊച്ചി: എ.ഡി.ജി.പി:എം.ആര്‍ അജിത് കുമാറിൻ്റെ വീഴ്ച മൂലമാണ് തൃശ്ശൂർ പൂരം കലങ്ങാൻ കാരണമെന്ന് വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവി ദർവേഷ് സിങ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു.

തൃശ്ശൂരിലുണ്ടായിരുന്നിട്ടും അജിത് കുമാർ പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജിപിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല.

റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ഹർജിക്കാരനായ ബി.ജെ.പി നേതാവിന്റെ ബി ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.പൂരത്തിലെ പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ പ്രത്യേക ടീം തുടരന്വേഷണം നടത്തുകയാണ്. തൃശ്ശൂർ ഐ.ജി ഒഴികെ ജില്ലയില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനും അന്വേഷണസംഘത്തിലില്ല. നേരത്തേ തൃശൂർപൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അജിത് കുമാർ നല്‍കിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാർശ നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News