ഹേമ കമ്മിറ്റി റിപ്പോർട്ട് സി ബി ഐ അന്വേഷിക്കുമോ ?

ന്യൂഡൽഹി: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിററി സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇത് നാളെ കോടതി പരിഗണിക്കും

റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി.ഇതിൽ ഗൂഢാലോചനയുണ്ടെന്നും അഭിഭാഷകന്‍ അജീഷ് കളത്തിൽ സമർപ്പിച്ച ഹർജിയിൽ ബോധിപ്പിക്കുന്നു.
സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നാണ് ഹര്‍ജിയിലെ വേറൊരു ആവശ്യം.

അതേസമയം, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയിട്ടുണ്ട്. അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഈ നടപടി. ഹൈക്കോടതി വിധി പ്രകാരമാണ് കേസുകൾ എടുക്കുന്നത്.

കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അറിയിക്കാൻ അവസരം അന്വേഷണ സംഘം നൽകിയിരുന്നു. താൽപര്യമില്ലെങ്കിൽ ഇക്കാര്യം പ്രത്യേകം സംഘം കോടതിയെ അറിയിക്കും. എന്നാൽ മൊഴി നൽകിയവരിൽ ചിലർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News