ചുഴലി താണ്ഡവമാടി: വൈദ്യുതി നിലച്ചു; മരണം 45

വാഷിംഗ്ടണ്‍: ഹെലീന ചുഴലിക്കാറ്റില്‍ അമേരിക്കയിൽ 44 പേര്‍ മരിച്ചു.നിരവധി വീടുകള്‍ക്കുമേല്‍ മരം വീണു. 3.9 ദശലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിലവില്‍ വൈദ്യുതിയില്ല.

സൗത്ത് കരോലിനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. അവിടെ 17 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രണ്ട് അഗ്‌നിശമന സേനാംഗങ്ങളും ഇതിൽ ഉള്‍പ്പെടുന്നു.

ജോര്‍ജിയയില്‍ 15 പേര്‍ മരിച്ചതായി ഗവര്‍ണറുടെ വക്താവ് അറിയിച്ചിരുന്നു. ഫ്‌ലോറിഡയില്‍ എട്ട് മരണങ്ങളെങ്കിലും രേഖപ്പെടുത്തി.നോര്‍ത്ത് കരോലിനയില്‍ രണ്ട് മരണങ്ങളും വിര്‍ജീനിയയില്‍ ഒന്നും മരണമുണ്ടായി.

ജോര്‍ജിയയുടെ ചില ഭാഗങ്ങളില്‍ തെരുവുകള്‍ വെള്ളത്തിനടിയിലാണ്. ദേശീയ കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ദശലക്ഷത്തിലധികം പേർക്ക് അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് തീരത്ത് ഇതുവരെ വീശിയടിച്ച ഏറ്റവും വലിയ കൊടുങ്കാറ്റുകളിലൊന്നായ ഹെലന്‍ ജോര്‍ജിയ, ടെന്നസി, കരോലിന എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും വെള്ളപ്പൊക്കവും കൊണ്ട് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാറ്റഗറി നാല് ചുഴലിക്കാറ്റായിരുന്ന, ഹെലീന വെള്ളിയാഴ്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായി ചുരുങ്ങി, തുടര്‍ന്ന് ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറി. ചുഴലി നാശം വിതച്ച സ്ഥലങ്ങളിലെല്ലാം വൈദ്യതി അടക്കമുള്ള സംവിധാനങ്ങള്‍ താറുമാറായി.

ഉയരുന്ന വെള്ളപ്പൊക്കത്തിനിടയില്‍ പെട്ട് ഒറ്റപ്പെട്ടുപോയ, ടെന്നസിയിലെ യൂണികോയ് കൗണ്ടി ഹോസ്പിറ്റലില്‍ നിന്ന് എല്ലാ ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒഴിപ്പിച്ചു. ആശുപത്രിക്കു ചുറ്റും വന്‍ തോതില്‍ വെള്ളം കയറുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ച് ആശുപത്രിയിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.