April 22, 2025 1:13 pm

നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തുന്നു: ബാലചന്ദ്ര മേനോൻ

കൊച്ചി: തന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ, ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പരാതി നൽകി.

നടന്മാരായ മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ ആരോപണം ഉന്നയിച്ചിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ‘കമിംഗ് സൂണ്‍’ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്ന് അദ്ദേഹം പറയുന്നു.

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം തന്നെ നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച്‌ പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു.അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News