ആർ. ഗോപാലകൃഷ്ണൻ
ലോക പ്രസിദ്ധമായ ‘നാഷണൽ ജോഗ്രഫിക് മാഗസിൻ’ അതിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചിട്ട് 136 വർഷമാകുന്നു. 1888 സെപ്റ്റംബർ 22-നാണ്, അത് പ്രസിദ്ധീകരണം ആരംഭിച്ചത്.
അതിന്റെ ഏറ്റവും പ്രചാരമേറിയ കാലം 1990-കളായിരുന്നു…. 1995-ലെ കണക്കനുസരിച്ച്, മാഗസിൻ ലോകമെമ്പാടും ഇംഗ്ലീഷിനു പുറമെ ഏകദേശം 40 പ്രാദേശിക ഭാഷാ പതിപ്പുകളായി പ്രചരിച്ചു; അക്കാലത്ത് പ്രതിമാസം കുറഞ്ഞത് 65 ലക്ഷമെങ്കിലും ആഗോള പ്രചാരം ഉണ്ടായിരുന്നു എന്നാണ് കണക്ക്.
‘നാഷണൽ ജോഗ്രഫിക് മാഗസിൻ’ അതിന്റെ ശതാബ്‌ദി വർഷം (1988 – മെയ് ലക്കം) കേരളത്തിനെ കുറിച്ച് സചിത്ര ലേഖനം പ്രസിദ്ധികരിച്ചു. ശീർഷകം “India’s Unpredictable Kerala -ഇത് എൻറെ ശേഖരത്തിൽ ഉണ്ട്…
നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റിയാണ് ഇത് പ്രസിദ്ധികരി വരുന്നത്. യെല്ലോ ബോർഡഡ് മാഗസിൻ എന്നൊരു ഓമനപ്പേരുകൂടിയുണ്ട് ഇതിന്. പുറം ചട്ടിയിൽ സ്ഥിരമായി ‘മഞ്ഞ ചുറ്റുകര’ (yello border) ഉണ്ടാകും.
‘നാഷണൽ ജോഗ്രഫിക് മാഗസിൻ’ എന്ന പേര് ഇപ്പോൾ ‘നാഷണൽ ജോഗ്രഫിക്’ എന്ന് മാത്രമാണ്; 2019- മുതൽ ഇതിന്റെ വാണിജ്യ അവകാശങ്ങൾ മുഴുവനും ‘വാൾട് ഡിസ്നി കമ്പനി’ സ്വന്തമാക്കി.
1995 വരെ ഇംഗ്ലീഷ് ഭാഷയിൽമാത്രം പ്രസിദ്ധീകരിച്ചുവന്ന ‘നാഷണൽ ജ്യോഗ്രാഫിക് മാഗസിൻ’ ആ വർഷം മുതൽ ജാപ്പനീസ് ഭാഷയിലും പ്രസിദ്ധീകരണമാരംഭിച്ചു. ഇപ്പോൾ മുപ്പതോളം ലോകഭാഷകളിൽ ഇത് പ്രസിദ്ധീകരിക്കുന്നുണ്ട്.
ഭൂമിശാസ്ത്രസംബന്ധമായ അറിവുകൾ എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കുക, ഈ ശാസ്ത്രശാഖയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ മുഖ്യലക്ഷ്യങ്ങൾ. നാഷണൽ ജ്യോഗ്രാഫിക് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും നാഷണൽ ജ്യോഗ്രാഫിക് എന്ന ടി.വി. ചാനലും ഈ സംഘടനയുടേതാണ്; വിവിധ ശാസ്ത്രമേഖലകളിൽ നടക്കുന്ന പര്യവേക്ഷണ ഗവേഷണങ്ങൾക്ക് ധനസഹായവും നല്കുന്നുണ്ട്.
ലോകത്ത് ലഭ്യമായ ഭൗമശാസ്ത്ര മാസികകളിൽ പ്രഥമസ്ഥാനത്ത് നില്ക്കുന്നവയിൽ ഒന്നാണ് നാഷണൽ ജ്യോഗ്രാഫിക് മാസിക. സൊസൈറ്റിയുടെ സ്ഥാപനത്തിനു ശേഷം ഒൻപത് മാസങ്ങൾ കഴിഞ്ഞ് മാസികയുടെ ആദ്യലക്കം പ്രസിദ്ധീകൃതമായി.
പ്രതിവർഷമുള്ള 12 ലക്കങ്ങൾകൂടാതെ ചില പ്രത്യേക പതിപ്പുകളും പുറത്തിറങ്ങാറുണ്ട്. വളരെ ആകർഷങ്ങളായ ചിത്രങ്ങളും ഭൂപടങ്ങളും മാസികയുടെ സവിശേഷതകളായിരുന്നു.
മാഗസിനിൽ ടൂറിസം താല്പര്യം കൂടി വന്നതോടെ പിൽക്കാലത്തു ‘നാഷണൽ ജോഗ്രഫിക്’ നിരവധി കേരളം സ്റ്റോറികൾ പ്രസിദ്ധീകരിച്ചു…
============================= =======================
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
____________