ഉത്തർ പ്രദേശിലുള്ള പര്‍വേസ് മുഷറഫിന്റെ സ്വത്ത് ലേലം ചെയ്തു

ബാഗ്പത്ത്: പാകിസ്ഥാൻ മുൻ പ്രസിഡൺ പര്‍വേസ് മുഷറഫിന്റെ ഉത്തര്‍പ്രദേശിലെ രണ്ട് ഹെക്ടറോളം വരുന്ന ഭൂമി 1.38 കോടി രൂപയ്ക്ക് സർക്കാർ ലേലം ചെയ്തു.

ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്വത്ത് 20 10 ൽ ശത്രു സ്വത്ത് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പാകിസ്ഥാൻ പൗരന്‍മാര്‍ ഇന്ത്യയിലുപേക്ഷിച്ച സ്വത്തുക്കളാണ് ശത്രു സ്വത്ത് എന്ന് പറയുന്നത്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസിന്റെ കീഴിലാണ് ഈ സ്വത്തുക്കള്‍ വരിക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

pervez Musharraf family ancestral land in Baghpat village sold by up govt- बिक गई मुशर्रफ की बागपत वाली जमीन, यूपी सरकार को मिले उम्मीद से तीन गुना ज्यादा दाम | Jansatta

പാകിസ്ഥാനിലെ മുന്‍ പട്ടാളമേധാവിയായിരുന്ന പര്‍വേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ 1999ലാണ് പാകിസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യാ വിഭജനത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയത്.2023ൽ അദ്ദേഹം അന്തരിക്കുകയും ചെയ്തു.

മുഷറഫിന്റെ മുത്തച്ഛന്‍ കൊട്ടാനയിലാണ് താമസിച്ചിരുന്നതെന്ന് ബറൗത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അമര്‍ വര്‍മ്മ സ്ഥിരീകരിച്ചു.

“ മുഷറഫിന്റെ അച്ഛനായ സെയ്ദ് മുഷാറുഫുദ്ദീനും അമ്മ സരിന്‍ ബീഗവും ഈ ഗ്രാമത്തില്‍ താമസിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മാവനായ ഹുമയൂണ്‍ വളരെയധികം കാലം ഈ ഗ്രാമത്തിലാണ് കഴിഞ്ഞത് ”- അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഹുമയൂണ്‍ താമസിച്ചിരുന്ന ഒരു വീടും ഈ ഗ്രാമത്തിലുണ്ടെന്ന് അമര്‍ വര്‍മ്മ അറിയിച്ചു

39.06 ലക്ഷം രൂപയാണ് ഭൂമിയ്ക്ക് നിശ്ചയിച്ചിരുന്ന വില. 1.38 കോടി രൂപയ്ക്കാണ് ഈ ഭൂമി ലേലത്തില്‍ വിറ്റഴിച്ചത്. വില്‍പ്പനയില്‍ നിന്ന് ലഭിച്ച തുക കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും.