കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗികാരോപണം.ഇതിനെ തുടർന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ)യിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പ്രാഥമിക തെളിവുകൾ കണക്കിലെടുത്താണ് നടപടി.ആരോപണങ്ങൾ പൂർണ്ണമായി ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്‍റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു.
നടി സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നല്‍കിയിരുന്നു. കമ്മീഷന് മുന്നില്‍ ഹാജരായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കി. ഇതിനു പുറകെയാണ് ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍റെ നടപടി.
Post Views: 91