ഏക പ്രതീക്ഷ ജുഡീഷറി

 

കെ.ഗോപാലകൃഷ്ണൻ

മ​​​​ല​​​​യാ​​​​ള ച​​​​ല​​​​ച്ചി​​​​ത്ര ലോ​​​​ക​​​​ത്തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​നു മൊ​​​​ത്ത​​​​ത്തി​​​​ലും സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു ല​​​​ഭി​​​​ച്ച ഏ​​​​റ്റ​​​​വും ന​​​​ല്ല വാ​​​​ർ​​​​ത്ത​​​​യാ​​​​ണ് സി​​​​നി​​​​മാ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ൽ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ജ​​​​സ്റ്റീ​​​​സ് കെ. ​​​​ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യി മു​​​​ദ്ര​​​​വ​​​​ച്ച് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്മേ​​​​ൽ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​നാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ദ‍്യ​​​​മം.

സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്മേ​​​​ൽ ക​​​​ഴി​​​​ഞ്ഞ നാ​​​​ല​​​​ര വ​​​​ർ​​​​ഷ​​​​മാ​​​​യി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ടെ​​​​ന്ന് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച സ​​​​മ​​​​യ​​​​ത്ത്, ഈ ​​​​ദു​​​​ർ​​​​ബ​​​​ല​​​​രാ​​​​യ സ്ത്രീ​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി​​​​ക്കു തോ​​​​ന്നി.

Hema Committee report reveals sexual exploitation in Malayalam film industry - The Hindu

ആ​​​​രും പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി എ​​​​ത്തി​​​​യി​​​​ല്ല എ​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ത്താ​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​നി മു​​​​ന്നോ​​​​ട്ടു​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ആ​​ക്‌​​ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖ്, ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​നു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, റി​​​​പ്പോ​​​​ർ​​​​ട്ട് സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വി​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാവ​​​​ശ്യ​​​​പ്പെ​​​​ട്ട് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പാ​​​​യി​​​​ച്ചി​​​​റ ന​​​​വാ​​​​സ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം. ഇ​​​​തു സ്വ​​​​മേ​​​​ധ​​​​യാ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ കേ​​​​ര​​​​ള വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​നെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വി​​​​ഷ​​​​യം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​വ​​​​രാ​​​​രും മു​​​​ന്നോ​​​​ട്ടു​​​​വ​​​​രാ​​​​ത്ത​​​​തി​​​​നാ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. കു​​​​റ്റ​​​​കൃ​​​​ത്യം ചെ​​​​യ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​ക​​​​ളി​​​​ല്ലാ​​​​താ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല, അ​​​​താ​​​​ണു തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട വി​​​​ഷ​​​​യം, ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

മു​​​​ഴു​​​​വ​​​​ൻ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ട​​​​പെ​​​​ടാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തി​​​​നാ​​​​ൽ, എ​​​​ല്ലാ സാ​​​​ധ്യ​​​​ത​​​​ക​​​​ളി​​​​ലും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ വ​​​​രും. ഈ ​​​​പ്ര​​​​ക്രി​​​​യ​​​​യി​​​​ൽ, സി​​​​നി​​​​മാ​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ളെ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും അ​​​​ത്ത​​​​രം പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. മി​​​​ക​​​​ച്ച മൂ​​​​ല്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കും ചൂ​​​​ഷ​​​​ണ​​ര​​​​ഹി​​​​ത​​​​മാ​​​​യ ഒ​​​​രു പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും മ​​​​ല​​​​യാ​​​​ള ച​​​​ല​​​​ച്ചി​​​​ത്ര വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ ഇ​​​​തു ന​​​​യി​​​​ക്കും. മ​​​​ല​​​​യാ​​​​ള​​സി​​​​നി​​​​മ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​നാ​​​​യ ഒ​​​​രാ​​​​ളു​​​​ടെ മോ​​​​ശം പെ​​​​രു​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഒ​​​​രു സി​​​​നി​​​​മാ​​താ​​​​രം ഇ​​​​തി​​​​നോ​​​​ട​​​​കം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​സ്വാസ്ഥ്യജ​​ന​​ക​​മാ​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ

അ​​​​സ്വാസ്ഥ്യ​​​​ജ​​​​ന​​​​ക​​​​മാ​​​​യ ചി​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം പു​​​​റ​​​​ത്തു​​​​വ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ത്യാ​​​​വ​​​​സ്ഥ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രും. മു​​​​ഴു​​​​വ​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും​​​​മേ​​​​ൽ ആ​​​​ധി​​​​പ​​​​ത‍്യം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു ഗ്രൂ​​​​പ്പി​​​​നെ റി​​​​പ്പോർ​​​​ട്ടി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മൂ​​​​ത്ര​​​​പ്പു​​​​ര​​​​ക​​​​ളോ ശ​​​​രി​​​​യാ​​​​യ സ്വ​​​​കാ​​​​ര്യ​​​​താ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളോ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഷൂ​​​​ട്ടിം​​​​ഗ് സെ​​​​റ്റു​​​​ക​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്കു വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​ൻ​​​​പോ​​​​ലും ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​തു പ​​​​ല​​​​രെ​​​​യും അ​​​​ത്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Hema Committee report | What next for artistes, govt and industry?

അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യി​​​​ൽ ചി​​​​ല​​​​ർ വ​​​​നി​​​​താ​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ മു​​​​റി​​​​യു​​​​ടെ വാ​​​​തി​​​​ലി​​​​ൽ മു​​​​ട്ടു​​​​ന്ന​​​​ത് പ​​​​ല​​​​രെ​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം സി​​​​നി​​​​മാ​​ഷൂ​​​​ട്ടിം​​​​ഗി​​​​ന് വ​​​​രാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​ണ്. കാ​​​​സ്റ്റിം​​​​ഗ് കൗ​​​​ച്ച് ഒ​​​​രു സി​​​​നി​​​​മ​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ന്തി​​​​മ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന ഒ​​​​രു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ്ര​​​​തി​​​​ഭാ​​​​സ​​​​മാ​​​​ണ്. പേ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ വി​​​​വേ​​​​ച​​​​ന​​​​മു​​​​ണ്ട്, പു​​​​രു​​​​ഷ​​​​ന്മാ​​​​രെ അ​​​​പേ​​​​ക്ഷി​​​​ച്ച് സ്ത്രീ​​​​ക​​​​ൾ​​​​ക്ക് കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​രീ​​​​തി​​​​ക​​​​ളെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​രെ തൊ​​​​ഴി​​​​ലി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി​​​​നി​​​​ർ​​​​ത്തു​​​​ന്നു. ചി​​​​ല പ്ര​​​​മു​​​​ഖ ന​​​​ടി​​​​മാ​​​​ർ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി അ​​​​ത്ത​​​​രം വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് വ​​​​ഴ​​​​ങ്ങു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം വേ​​​​ഷ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നു ഭ​​​​യ​​​​ന്ന് പു​​​​റ​​​​ത്തു​​പ​​​​റ​​​​യാ​​​​ത്ത മ​​​​റ്റു നി​​​​ര​​​​വ​​​​ധി പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​മു​​​​ണ്ട്. സ്ത്രീ​​​​ക​​​​ളെ അ​​​​ന്ത​​​​സോ​​​​ടെ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ രീ​​​​തി പ​​​​ല​​​​രും മാ​​​​നി​​​​ക്കു​​​​ന്നി​​​​ല്ല. പ​​​​ല​​​​പ്പോ​​​​ഴും പ​​​​ല പൊ​​​​സി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​ള്ള പു​​​​രു​​​​ഷ​​​​ന്മാ​​​​രി​​​​ൽ​​നി​​​​ന്ന് പ​​​​ല​​​​ർ​​​​ക്കും ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നു.

നീ​​തി ല​​ഭ്യ​​മാ​​ക്ക​​ണം

ശ​​​​രി​​​​യാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി സ​​​​ത്യം പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​നും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടാ​​​​നും സ​​​​മ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. സാ​​​​മ്പ​​​​ത്തി​​​​ക​​ശ​​​​ക്തി​​​​യോ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന റേ​​​​റ്റിം​​​​ഗോ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യോ സം​​​​വി​​​​ധാ​​​​യ​​​​ക​​​​രു​​​​മാ​​​​യോയുള്ള സ്വാ​​​​ധീ​​​​ന​​​​മോ കാ​​​​ര​​​​ണം ചി​​​​ല പു​​​​രു​​​​ഷ​​​​ന്മാ​​​​ർ നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും ലം​​​​ഘി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം ശീ​​​​ല​​​​ങ്ങ​​​​ൾ ഒ​​​​രു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും കൂ​​​​ടാ​​​​തെ ഇ​​​​ന്നും എ​​​​ങ്ങ​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്കും; ശ​​​​രി​​​​ക്കും ഞെ​​​​ട്ടി​​​​​​​​ക്കു​​​​ന്ന​​​​താ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ നേ​​​​താ​​​​ക്ക​​​​ളും​​​​പോ​​​​ലും അ​​​​ത്ത​​​​രം പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​നെ​​​​തി​​​​രേ ശ​​ബ്‌​​ദ​​​​മു​​​​യ​​​​ർ​​​​ത്തു​​​​ന്നി​​​​ല്ല, കാ​​​​ര​​​​ണം ഈ ​​​​ആ​​​​ളു​​​​ക​​​​ളും ഇ​​​​ത്ത​​​​രം സ്വാ​​​​ധീ​​​​നം ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തു​​​​ത​​​​ന്നെ.

മലയാള സിനിമയില്‍ 'ശുദ്ധികലശം' വൈകില്ല, നിര്‍മാതാക്കള്‍ക്ക് ബജറ്റ് ആശങ്ക; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപാക്ട് എങ്ങനെ | justice hema commity report ...

ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ട് മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​ൻ കേ​​​​ര​​​​ള​​സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഒ​​​​ന്നും ചെ​​​​യ്യാ​​​​തി​​​​രു​​​​ന്ന​​​​തും നി​​​​ര​​​​വ​​​​ധി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു. നി​​​​ര​​​​വ​​​​ധി ഖ​​​​ണ്ഡി​​​​ക​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കി സ​​​​ർ​​​​ക്കാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന് ഇ​​​​പ്പോ​​​​ഴും വ്യ​​​​ക്ത​​​​മ​​​​ല്ല. ജ​​​​സ്റ്റീ​​​​സ് കെ. ​​​​ഹേ​​​​മ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ചി​​​​ല ഖ​​​​ണ്ഡി​​​​ക​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടോ? ഇ​​​​തു ന്യാ​​​​യ​​​​മാ​​​​ണോ? ആ​​​​ക​​​​സ്മി​​​​ക​​​​മാ​​​​യി, വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കേ​​​​ര​​​​ള ധ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും മ​​​​റ്റു മു​​​​തി​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രു​​​​ന്നു.

പ്ര​​തീ​​ക്ഷ കോ​​ട​​തി​​യി​​ൽ

നേ​​​​ര​​​​ത്തേയും കാ​​​​ര്യ​​​​ങ്ങ​​​​ൾ മോ​​​​ശ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ചി​​​​ല​​​​ർ വാ​​​​ദി​​​​ക്കു​​​​ന്നു. മ​​​​റ്റു​​​​ചി​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം സ​​​​മ്പ്ര​​​​ദാ​​​​യ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ മോ​​​​ശ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. അ​​​​തി​​​​ന​​​​ർ​​​​ഥം സ്ത്രീ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ മെ​​​​ച്ച​​​​പ്പെ​​​​ട്ട പെ​​​​രു​​​​മാ​​​​റ്റ​​​​വും മി​​​​ക​​​​ച്ച രീ​​​​തി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കി​​​​ല്ല എ​​​​ന്നാ​​​​ണോ? ഇ​​​​ത്ത​​​​രം ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണോ? ഉ​​​​ന്ന​​​​ത ബ​​​​ന്ധ​​​​മു​​​​ള്ള പു​​​​രു​​​​ഷ​​​​ന്മാ​​​​രാ​​​​യ​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം ഇ​​​​ത്ത​​​​രം ദു​​​​രാ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണോ? എ​​​​ല്ലാ​​​​റ്റി​​​​നു​​​​മു​​​​പ​​​​രി​​​​യാ​​​​യി, സ​​​​മ​​​​ത്വ​​​​ത്തി​​​​നും സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും അ​​​​ത്ത​​​​രം ഒ​​​​രു റി​​​​പ്പോ​​​​ർ​​​​ട്ട് ചു​​​​വ​​​​പ്പു​​​​നാ​​​​ട​​​​യി​​​​ൽ കെ​​​​ട്ടി​​​​പ്പൂ​​​​ട്ടി ചി​​​​ല വി​​​​ശ്വ​​​​സ്ത​​​​രാ​​​​യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​നും എ​​​​ങ്ങ​​​​നെ ക​​​​ഴി​​​​യും.

ചു​​​​രു​​​​ക്കി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്ത്രീ​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ബ​​​​ഹു​​​​മാ​​​​ന​​​​വും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും അ​​​​ർ​​​​ഹി​​​​ക്കു​​​​ന്നു. ബ​​​​ഹു​​​​മാ​​​​ന​​​​പ്പെ​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ഷ​​​​യം ഏ​​​​റ്റെ​​​​ടു​​​​ത്തു എ​​​​ന്ന​​​​താ​​​​ണ് ആ​​​​ശ്വാ​​​​സം. മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാ​​​​ലോ​​​​ക​​​​ത്തെ പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ശി​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ഏ​​​​ക പ്ര​​​​തീ​​​​ക്ഷ ജു​​​​ഡീ​​​​ഷ​​​​റി​​​​യാ​​​​ണ്.

—————————————————————————————————————————-

കടപ്പാട് : ദീപിക

——————————————————————————————

( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ,  മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക