മതാധിപത്യ രാഷ്ട്രീയവും ഇസ്ലാമിക നവോത്ഥാനവും

പി.രാജന്‍

സ്വാതന്ത്ര്യസമരക്കാലത്ത് മഹാത്മാഗാന്ധിക്ക് പറ്റിയ ഒരു വലിയ അബദ്ധം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ പിന്തുണയാണ്. തുര്‍ക്കിയിലെ ഖലീഫയുടെ ഭരണം പുനഃസ്താപിക്കുവാന്‍ രൂപീകരിച്ച ആ പിന്തിരിപ്പന്‍ പ്രസ്ഥാനം മതത്തെ ആധാരമാക്കിയുള്ള മുസ്ലിങ്ങളുടെ  രാഷ്ട്രീയാഭിലാഷങ്ങളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉതകിയുള്ളൂ.

ജനാധിപത്യം പുലരണമെങ്കില്‍ രാഷ്ട്രീയം മതവിമുക്തമായിരിക്കണം. ഈ സത്യം മനസ്സിലാക്കാനുള്ള മുസ്ലിങ്ങളുടെ കഴിവില്ലായ്മയെക്കുറിച്ച് ഗാന്ധിജിയും മനസ്സിലാക്കിയിട്ടുണ്ടാവണം. അതിനാലാണ്  ജനാധിപത്യത്തില്‍ മതാതിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലന്ന് സ്വാതന്ത്ര്യാനന്തരം ഗാന്ധിജി വ്യക്തമാക്കിയത്.

അഫ്ഗാന്‍ യുദ്ധകാലത്ത് ജിഹാദ് ഇന്‍ഡ്യയിലേക്കും വ്യാപിച്ചാല്‍ തന്‍റെ മതവിശ്വാസമനുസ്സരിച്ച് അതിനെ പിന്തുണക്കുമെന്ന് കോടതിയില്‍ പറഞ്ഞ കോണ്‍ഗ്രസ്സ് നേതാവ് മുഹമ്മദാലിയുടെ അഭിപ്രായം ഐക്യത്തിന് പകരം വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാതിരിക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചുവെന്ന് കുറ്റം ചുമത്തി വിചാരണക്ക് വിധേയനായ വേളയിലാണ് കോടതിയില്‍ അദ്ദേഹം ഈ മൊഴി നല്‍കിയത്. ജിഹാദില്‍ പങ്കെടുക്കുവാനുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വലിയൊരു വിഭാഗം ഹിന്ദുക്കളെ ഭയപ്പെടുത്തിയിരുന്നു.

മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്‍ഡ്യയില്‍ വലിയ പിന്തുണ ലഭിച്ചില്ല. അക്രമാസക്തമായ ആ കലാപത്തില്‍ പങ്കെടുത്തവര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളെ പിന്നീട് ഗാന്ധിജി തന്നെ അപലപിച്ചിരുന്നു. മാപ്പില ലഹള ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയോ ജന്മിമാരാല്‍ പീഡിപ്പിക്കപ്പെട്ട കര്‍ഷകരുടെ വിമോചനത്തിനോ ആയിരുന്നില്ല. മതപരമായ പിന്തിരിപ്പന്‍ കാരണങ്ങളാലായിരുന്നു അത്.

എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ ഇത്രമാത്രം തീവ്രമായ മതവികാരത്തിന് അടിമപ്പെടുന്നത്? ഇസ്ലാം സമുദായത്തിലെ പരിഷ്ക്കരണ വാദികള്‍ നടത്തുന്ന പുരോഗമനാത്മകായ ശ്രമങ്ങള്‍ക്ക് ഫലമൊന്നുമുണ്ടാകുന്നില്ല. വസ്ത്രധാരണത്തിലായാലും ആചാരാനുഷ്ഠാനങ്ങളിലായാലും മുസ്ലിങ്ങള്‍ മതപരമായ സ്വത്വത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയാണ്.

ഇസ്ലാമിലെ പുരോഗമന വാദികളുടെ ശ്രമങ്ങള്‍ ആധുനികവല്‍ക്കരണത്തിലേക്ക് ആ സമുദായത്തിനെ നയിക്കുന്ന സൂചനകൾ നൽകുന്നുണ്ട്. ആധുനിക സമൂഹവുമായി പൊരുത്തപ്പെടാന്‍ തങ്ങളുടെ പോരായ്മകള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്ന് അവ സൂചിപ്പിക്കുന്നു.

മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഖുറാനിലെ ചില സൂക്തങ്ങളും ‘ഹദീസി’ലെ നിര്‍ദ്ദേശങ്ങളും പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ കാണുന്നവര്‍ക്ക് ഇസ്ലാം സമൂഹത്തിന്‍റെ നവീകരണ ശ്രമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.

-———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

ReplyForwardAdd reaction