കോൺഗ്രസിൽ വേണ്ടത് സംഘടനാ തെരഞ്ഞെടുപ്പ്

കെ. ഗോപാലകൃഷ്ണൻ. 

ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ഉ​​​​ജ്വ​​​​ലവി​​​​ജ​​​​യ​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യും സാ​​​​ഹ​​​​ച​​​​ര‍്യ​​​​വു​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് പ​​​​ക്ഷേ, രൂ​​​​ക്ഷ​​​​മാ​​​​യ ഭി​​​​ന്ന​​​​ത​​​​ക​​​​ൾ​​​​ക്കും ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ക​​​​ൾ​​​​ക്കും അ​​​​ധി​​​​കാ​​​​ര വ​​​​ടം​​​​വ​​​​ലി​​​​ക​​ൾ​​ക്കും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും പേ​​​​രെ​​​​ടു​​​​ത്ത​​​​തു​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ൽ ഐ​​​​ക്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നും അം​​​​ഗ​​​​ങ്ങ​​​​ളെ ഒ​​​​രു​​​​മി​​​​പ്പി​​​​ച്ച് പാ​​​​ർ​​​​ട്ടി​​​​യെ ച​​​​ലി​​​​പ്പി​​​​ക്കാ​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്രേ​​​​രി​​​​പ്പി​​​​ക്കാ​​​​നും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് ക​​​​ഴി​​​​യാ​​​​തെവ​​​​രു​​​​ന്ന​​​​താ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്രം. പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ട​​​​യ്ക്കി​​​​ടെ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഐ​​​​ക്യ​​​​ത്തി​​​​നു​​വേ​​​​ണ്ടി​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളും ഐ​​​​ക‍്യ​​​​പ്പെ​​​​ട​​​​ലും പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും പാ​​​​ർ​​​​ട്ടി​​​​ക്കു പൊ​​തു​​വെ​​യും നാ​​​​ണ​​​​ക്കേ​​​​ടു​​​​ണ്ടാ​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​യി മാ​​​​റി​​​​യ​​​​തോ​​​​ടെ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നും ആ​​​​കെ നാ​​​​ണ​​​​ക്കേ​​​​ടാ​​​​യി.

Congress in Kerala launches drive to motivate party workers ahead of LS polls

ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി, പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ര​​​​സ്പ​​​​രം പോ​​​​ര​​​​ടി​​​​ക്കു​​​​ന്നു. പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലെ ഭി​​​​ന്ന​​​​ത​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ട​​​​യ്ക്കി​​​​ടെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഐ​​​​ക്യ​​​​മു​​​​ണ്ടാ​​​​ക്കാ​​​​നും പാ​​​​ർ​​​​ട്ടി അ​​​​ച്ച​​​​ട​​​​ക്കം പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ ബോ​​​​ധ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ഇ​​​​ട​​​​പെ​​​​ട്ടു, പ​​​​ക്ഷേ അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​വും സാ​​​​ധാ​​​​ര​​​​ണ​​​​പോ​​​​ലെ അ​​​​ല്പാ​​​​യു​​​​സാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​ന്ന​​​​തത​​​​ല​​​​ത്തി​​​​ൽ ഭി​​​​ന്ന​​​​ത​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ശ്നം. അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​റി​​​​യാം എ​​​​ന്ന​​​​താ​​​​ണ് മ​​​​റ്റൊ​​​​രു പ്ര​​​​ശ്നം.

പാ​​​​ർ​​​​ട്ടി​​​​യെ ഒ​​​​പ്പം നിറുത്താ​​​​നും യോ​​​​ജി​​​​പ്പി​​​​ക്കാ​​​​നും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ഒ​​​​ട്ടും താ​​​​മ​​​​സ​​​​മി​​​​ല്ലാ​​​​തെ പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ബ​​​​ഹു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും എ​​​​ത്തു​​​​ന്നു. വാ​​​​സ്ത​​​​വ​​​​ത്തി​​​​ൽ, അ​​​​വ​​​​രു​​​​ടെ പോ​​​​രാ​​​​ട്ടം പാ​​​​ർ​​​​ട്ടി ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് ലജ്ജാകരമാണ്.

കാ​​​​ര​​​​ണം, അ​​​​വ​​​​ർ​​​​ത​​​​ന്നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഈ ​​​​മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ അ​​​​ച്ച​​​​ട​​​​ക്ക​​​​രാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലും ചേ​​​​രി​​​​പ്പോ​​​​രി​​​​ലും മു​​​​ൻ​​​​നി​​​​ര​​​​യി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്. അ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​വ‍്യ​​​​ത‍്യാ​​​​സ​​​​ങ്ങ​​​​ൾ ര​​​​ഹ​​​​സ്യ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും പാ​​​​ർ​​​​ട്ടി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ടീ​​​​മി​​​​ലെ ഉ​​​​ന്ന​​​​ത​​​​രി​​​​ൽ ഒ​​​​തു​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ലും മോ​​​​ശം, മു​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ത​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​ത്തെ ശ​​​​മ്പ​​​​ളം വ​​​​യ​​​​നാ​​​​ട് ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്ത​​​​ത്, ഇ​​​​ത്ത​​​​രം ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ൾ ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ സ​​​​മ്പ്ര​​​​ദാ​​​​യ​​​​മാ​​​​ണെ​​​​ങ്കി​​​​ലും വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട​​താ​​ണ്.

മു​​​​ന്ന​​​​ണി​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​തു വി​​​​ഷ​​​​മ​​​​ത്തി​​​​ലാ​​​​ക്കി​​. ചി​​​​ല സി​​​​പി​​​​എം അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും! അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​തെ​​​​ല്ലാം എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത്, അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് മി​​​​ക​​​​ച്ച വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത ഒ​​​​രു​​​​ക്കു​​​​ന്ന​​​​താ​​​​ണ് .

ബി​​​​ജെ​​​​പിയുടെ തൃ​​​​ശൂർ ജ​​​​യം

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തൃ​​​​ശൂ​​​​രി​​​​ൽ പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ൾ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്ക് വോ​​​​ട്ട് ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ദേ​​​​ശീ​​​​യ-​​​​സം​​​​സ്ഥാ​​​​ന ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ നേ​​​​തൃ​​​​ത്വം സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​ത്തി​​​​ന് ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ബി​​​​ജെ​​​​പി ഇ​​​​പ്പോ​​​​ൾ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ഒ​​​​രു വ​​​​സ്തു​​​​ത​​​​യാ​​​​ണ് തൃ​​​​ശൂ​​​​രി​​​​ലെ വി​​​​ജ​​​​യം.

പ്ര​​​​ശ്നം പു​​​​തി​​​​യ​​​​ത​​​​ല്ല. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ണി​​​​ക​​​​ളെ ഒ​​​​രു​​​​മി​​​​ച്ചു നി​​​​ർ​​​​ത്താ​​​​നും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്കുവേ​​​​ണ്ടി ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി പോ​​​​രാ​​​​ടാ​​​​നും അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്ക് അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ച്ച​​​​ട​​​​ക്കം ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്ന് തൃ​​​​ശൂ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുഫ​​​​ലം തെ​​​​ളി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ, എ.​​​​കെ. ആ​​​​ന്‍റ​​​​ണി ഗ്രൂ​​​​പ്പു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ത്ത​​​​രം അ​​​​ച്ച​​​​ട​​​​ക്ക​​​​മി​​​​ല്ലാ​​​​യ്മ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ താ​​​​ത്പ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ല്ലാ പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മു​​​​ൻ​​​​ഗ​​​​ണ​​​​ന. പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മൂ​​​​ല്യ​​​​ങ്ങ​​​​ളും മ​​​​റ​​​​ന്ന് സ​​​​ങ്കു​​​​ചി​​​​ത ല​​​​ക്ഷ‍്യ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​സാ​​​​രനേ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും വേ​​​​ണ്ടി സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത നേ​​​​താ​​​​ക്ക​​​​ൾ പോ​​​​രാ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​യി. പാ​​​​ർ​​​​ട്ടി ഇ​​​​ന്ത‍്യ മു​​​​ന്ന​​​​ണി​​​​യെ ന​​​​യി​​​​ക്കു​​​​ക​​​​യും പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ ശ​​​​ക്തി​​​​ക​​​​ളോ​​​​ടും ചെ​​​​റു രാ​​​​ഷ്‌​​​​ട്രീ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ടും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​ന്‍റെ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലും ന​​​​യ​​​​ങ്ങ​​​​ളി​​​​ലും നി​​​​ല​​​​നി​​ന്നു​​കൊ​​ണ്ട് വ​​​​ർ​​​​ഗീ​​​​യ ശ​​​​ക്തി​​​​ക​​​​ളോ​​​​ട് പോ​​​​രാ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ഴാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​സ്വാ​​​​സ്ഥ്യജ​​​​ന​​​​ക​​​​മാ​​​​യ ഈ ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലെ നി​​​​ല​​​​പാ​​​​ട് ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ ഒ​​​​രു പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​പ​​​​ക്ഷ ശ​​​​ക്തി​​​​യാ​​​​യി വ​​​​ള​​​​രാ​​​​നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് ക​​​​ടു​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ

പാ​​​​ർ​​​​ട്ടി​​​​ക്ക് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി മു​​​​ന്നേ​​​​റാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള അ​​​​തി​​​​ന്‍റെ പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന​​​​ത്തെ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​റി​​​​യാം. എ​​​​ന്നാ​​​​ൽ, രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ രാ​​​​ജി​​​​ക്കു ശേ​​​​ഷം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന വ​​​​യ​​​​നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു മ​​​​ത്സ​​​​രി​​​​ക്കാനൊ​​​​രു​​​​ങ്ങു​​​​ന്ന പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി വ​​​​ദ്ര​​​​യ്ക്ക് അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​യ വി​​​​ജ​​​​യം നേ​​​​ടു​​​​ക എ​​​​ന്ന​​​​താ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഒ​​​​രു ല​​​​ക്ഷ്യം. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​വ​​​​രു​​​​ടെ വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണ്, എ​​​​ന്നാ​​​​ൽ അ​​​​ത് ഉ​​​​ജ്വ​​​​ല​​​​മാ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​തേ ഭൂ​​​​രി​​​​പ​​​​ക്ഷം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണം. നെ​​​​ഹ്‌​​​​റു-​​​​ഗാ​​​​ന്ധി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ലെ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ മി​​​​ക​​​​ച്ച വി​​​​ജ​​​​യം ന​​​​ൽ​​​​കാ​​​​തി​​​​രി​​​​ക്കി​​​​ല്ല.

 

Cong march to DGP office in Kerala turns violent, cops use water cannons | India News - Business Standard

വ​​​​യ​​​​നാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ രാ​​​​ഹു​​​​ലി​​​​ന്‍റെ​​​​യും പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ​​​​യും റോ​​​​ഡ് ഷോ​​​​യി​​​​ലെ അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യം അ​​​​ത് തെ​​​​ളി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ദൂ​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഐ​​​​ക്യം ഊ​​​​ട്ടി​​​​യു​​​​റ​​​​പ്പി​​​​ക്കാ​​​​നും സം​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മെ​​​​ഷി​​​​ന​​​​റി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും സം​​​​സ്ഥാ​​​​ന​​​​ത്തെ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​വും ഉ​​​​ത്സാ​​​​ഹ​​​​ത്തി​​​​ലാ​​​​ണ്.

സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​യ​​​​നാ​​​​ട് വ​​​​ലി​​​​യ പ്ര​​​​ശ്‌​​​​ന​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ ബി​​​​ജെ​​​​പി പ​​​​ര​​​​മാ​​​​വ​​​​ധി ശ്ര​​​​മി​​​​ച്ചേ​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള ര​​​​ണ്ട് ബി​​​​ജെ​​​​പി മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ന​​​​കം​​​​ത​​​​ന്നെ സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​ണ്. കൂ​​​​ടാ​​​​തെ വി​​​​വി​​​​ധ ജാ​​​​തി, മ​​​​ത ഗ്രൂ​​​​പ്പു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ അ​​​​ടി​​​​ത്ത​​​​റ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​വ​​​​ർ ത​​​​ങ്ങ​​​​ളാ​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ല്ലാം ചെ​​​​യ്യു​​​​ന്നു.

സു​​​​രേ​​​​ഷ് ഗോ​​​​പി ക​​​​ളി​​​​യി​​​​ൽ മി​​​​ടു​​​​ക്ക​​​​നാ​​​​ണെ​​​​ന്ന് തോ​​​​ന്നു​​​​ന്നു, ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് നീ​​​​ങ്ങു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​തി​​​​ച്ഛാ​​​​യ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ചി​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ അ​​​​ദ്ദേ​​​​ഹം ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. സ​​​​മു​​​​ദാ​​​​യ, ജാ​​​​തി ത​​​​ല​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന് ബ​​​​ഹു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ നേ​​​​ടു​​​​ന്ന​​​​തി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു രീ​​​​തി​​​​യു​​​​ണ്ട്, ഇ​​​​ത് കേ​​​​ന്ദ്ര​​​​ത്തി​​​​ലെ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം ഇ​​​​തി​​​​ന​​​​കംത​​​​ന്നെ ശ്ര​​​​ദ്ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം, വ​​​​യ​​​​നാ​​​​ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ വ​​​​രെ​​​​യെ​​​​ങ്കി​​​​ലും പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ നേ​​​​തൃ​​​​മാ​​​​റ്റ​​​​ത്തി​​​​ന് പോ​​​​കാ​​​​നി​​​​ട​​​​യി​​​​ല്ല. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​വി​​​​കാ​​​​ര​​​​വും യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കും.

പാ​​​​ർ​​​​ട്ടി​​​​യെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാന്‍…

ഏ​​​​താ​​​​നും നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം തു​​​​ട​​​​രാ​​​​തെ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്ക് പോ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ന​​​​ല്ല മാ​​ർ​​ഗം. നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം തു​​​​ട​​​​രു​​​​ന്ന​​​​ത് പാ​​​​ർ​​​​ട്ടി സം​​​​ഘ​​​​ട​​​​ന​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഗ്രൂ​​​​പ്പു​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും.

സം​​​​ഘ​​​​ട​​​​നാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​സ്ഥാ​​​​ന​​​​ത്ത് പാ​​​​ർ​​​​ട്ടി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള യു​​​​വ​​​​ജ​​​​നേ​​​​താ​​​​ക്ക​​​​ളെ യ​​​​ഥാ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും. ഇ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​​​യെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഈ ​​​​ചു​​​​മ​​​​ത​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള നി​​​​ര​​​​വ​​​​ധി നേ​​​​താ​​​​ക്ക​​​​ളു​​​​ണ്ട്. അ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്കം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​തി​​​​ച്ഛാ​​​​യ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ വ​​​​ഴി​​​​മാ​​​​റി പു​​​​തി​​​​യ​​​​തും ച​​​​ല​​​​നാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കും.

കൂ​​​​ടാ​​​​തെ, പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്ക് മി​​​​ക​​​​ച്ച അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​യൊ​​​​രു​​​​ക്കും, അ​​​​ത് ഇ​​​​ന്ന് വ​​​​ള​​​​രെ താ​​​​ഴ്ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. അ​​​​നാ​​​​യാ​​​​സം, നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും സ്ത്രീ​​​​ക​​​​ൾ​​​​ക്ക് ഗ​​​​ണ്യ​​​​മാ​​​​യ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​ൻ ഇ​​​​ത് പാ​​​​ർ​​​​ട്ടി​​​​യെ സ​​​​ഹാ​​​​യി​​​​ക്കും. വൈ​​​​കി​​​​യാ​​​​ണെ​​​​ങ്കി​​​​ലും രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ സ്വ​​​​പ്ന​​​​വും പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും!

ഏ​​​​ഴ് പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​ക്ക​​​​ളെ​​​​യും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം രാ​​​​ജ്യം പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്ന് നാം ​​​​മ​​​​റ​​​​ക്ക​​​​രു​​​​ത്. എ​​​​ഐ​​​​സി​​​​സി, പി​​​​സി​​​​സി, ഡി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​ണ്? പാ​​​​ർ​​​​ട്ടി​​​​ക്ക് സ​​​​മ​​​​യം ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്ക​​​​ട്ടെ. അ​​​​തി​​​​നാ​​​​യി ശ്ര​​​​മി​​​​ക്കൂ.

—————————————————————————————————————————-

കടപ്പാട് : ദീപിക

———————————————————————————————————————-

( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ,  മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക