January 3, 2025 5:00 am

സാമൂഹ്യനീതിയിൽ സാമ്പത്തിക സ്ഥിതി

പി.രാജൻ

ട്ടികജാതിക്കാരിൽ തന്നെ ഉള്ളവരും ഇല്ലാത്തവരും എന്ന് വേർതിരിച്ച് സംവരണം നൽകുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത് പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിൽ ജാതി മാത്ര വാദികൾക്ക് കിട്ടിയ തിരിച്ചടിയാണ്.

പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിന് ജാതി, മത പരിഗണന മാത്രമേ പാടുള്ളൂവെന്ന വാദം നീതി നിഷേധമാണ്. ആയിരം കൊല്ലമായി ഭാരതം ഭരിച്ചുവരാണെന്ന് ഊറ്റം കൊള്ളുന്ന ജിഹാദികൾ ഈ വാദം ഉന്നയിക്കുന്നത് വിചിത്രമാണ്.അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നേയും നായക്ക് മുറുമുറുപ്പ് എന്ന ചൊല്ലാണ് ജിഹാദികളുടെ വാദം ഓർമ്മിപ്പിക്കുന്നത്.

ഉദ്യോഗ സംവരണ കാലത്തിന് ഭരണഘടന കാലപരിധി ഏർപ്പെടുത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ അത് ശാശ്വതമായ സംവിധാനമായി ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാണ് ഇതിനകം ജനസംഖ്യാനുപാതികമായി നിയമനം ലഭിച്ചിട്ടുള്ള സമുദായങ്ങൾക്ക് നൽകി വന്ന സംവരണം അത് ലഭിച്ചിട്ടില്ലാത്തവർക്ക് നൽകുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.ഒഴിവുകൾ കുറവും ആവശ്യക്കാർ കൂടുതലും ആകുമ്പോൾ യോഗ്യതാ നിർണ്ണയം ഒഴിവാക്കാനാവില്ല.

സംവരണത്തിനു പരിധി നിശ്ചയിച്ചത് യോഗ്യത തന്നെ വേണ്ടെന്നു വെക്കാനല്ല. മാനദണ്ഡങ്ങൾക്കു മാറ്റം വരുത്താമെന്നല്ലാതെ തലതിരിഞ്ഞ ജാതി സമ്പ്രദായം ഏർപ്പെടുത്തുകയല്ല ലക്ഷ്യം. നീതിനിർവ്വഹണമാണ് ലക്ഷ്യം. സമ്പത്ത് സാമൂഹിക സ്ഥിതിയും മെച്ചപ്പെടുത്തും. അതിനാൽ ഒരേ ജാതിയിൽപ്പെട്ടവരിൽ നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെടേണ്ടിവരുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരേയും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വരേയും പ്രത്യേക വിഭാഗമായി പരിഗണിക്കേണ്ടിവരും

അതാണ് കോടതി വിധി ഓർമ്മിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ സാമ്പത്തികമായ മുന്നാക്കാവസ്ഥ പരിഗണനാർഹമല്ലെന്ന വാദം ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ലക്ഷ്യം വെക്കുന്ന ഭരണഘടനക്ക് നിരക്കുന്നതല്ല.

———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News