കൽപ്പററ: വയനാട് ജില്ലയിലെ മേപ്പാടിയിൽ പുലർച്ചെ രണ്ടു മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 73 ആയി.മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. 70 ഓളം പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുണ്ട്.
മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തം മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്.ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടു.
മുണ്ടക്കൈ എന്ന ഗ്രാമം തന്നെ ഇല്ലാതായ അവസ്ഥയാണ്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതുന്നു.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങി.വിദേശികളും ഇതിൽ ഉൾപ്പെടുന്നു.
കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളെത്തി.രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്.
ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു.