April 4, 2025 11:39 pm

വിദേശയാത്രയ്ക്ക് അനുമതി വേണ്ടത് കുടിശ്ശികക്കാർക്ക് മാത്രം

ന്യൂഡല്‍ഹി: വിദേശത്തേയ്ക്ക് പോകുന്നവർക്കെല്ലാം ആദായ നികുതി വകുപ്പിൻ്റെ അനുമതി വേണമെന്ന് കേന്ദ്ര ബജററിൽ നിർദേശം ഇല്ലെന്ന് ധനമന്ത്രലായം വ്യക്തമാക്കി.

സാമ്പത്തിക ക്രമക്കേടുകളിലെ ആരോപണവിധേയര്‍ക്കും വലിയ തോതില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കുമാണ് വിദേശയാത്രയ്ക്ക് നികുതി കുടിശ്ശിക ഇല്ലെന്ന രേഖ ഹാജരാക്കേണ്ടി വരിക.

ഒരാളുടെ പ്രത്യക്ഷ നികുതി കുടിശ്ശിക പത്തുലക്ഷത്തില്‍ കൂടുതലാവുകയും അതിന് ഒരിടത്തുനിന്നും സ്‌റ്റേ ലഭിക്കാതിരിക്കുകയും ചെയ്യാത്തപക്ഷം വിദേശയാത്രക്ക് രേഖകൾ നൽകിയേ പററൂ.ബജററ് നിർദേശം സംബന്ധിച്ച് വ്യാപക വിമർശനം ഉയർന്നതിനെ തൂടർന്ന് ഈ വിശദീകരണം.

സാമ്പത്തിക കുംഭകോണങ്ങൾ നടത്തി വിദേശത്തേയ്ക്ക് മുങ്ങുന്ന വമ്പന്മാരെ തടയാൻ ആണ് ബജററിൽ ഈ നിർദേശം ഉൾപ്പെടുത്തിയത് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News