ന്യൂഡല്‍ഹി:വിദേശകാര്യ സെക്രട്ടറിയായി ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ശാസനയുമായി കേന്ദ്ര സർക്കാർ.
വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് വിദേശകാര്യം പൂർണമായും യൂണിയൻ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കാര്യമാണ്.
അതാത് അത് സംസ്ഥാന വിഷയമല്ല. കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്നതുമല്ല. അതിനാല്‍, ഭരണഘടനപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളില്‍ സംസ്ഥാന സർക്കാരുകള്‍ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാള്‍ പറഞ്ഞു.
അതേസമയം, വിദേശ ഏജൻസികള്‍, വിദേശരാജ്യങ്ങളുടെ എംബസികളില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധിസംഘങ്ങള്‍ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് വാസുകിയെ നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം.