ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല ?

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രസിഡൻ്റ് ജോ ബൈഡൻ ആലോചിക്കുന്നു.ഈ വാരാന്ത്യത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ബൈഡൻ്റെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ തൻ്റെ പകരം സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്ത ശേഷം ബൈഡൻ രംഗം വിടുമെന്നും പ്രമുഖ പത്രങ്ങൾ പറയുന്നു.

നിരവധി ഡെമോക്രാറ്റിക് സെനറ്റർമാരും ഗവർണർമാരും ബൈഡനെ തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

അതേസമയം, റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് സജീവമായി രംഗത്തുണ്ട്. വധശ്രമത്തിന് ശേഷം അദ്ദേഹത്തിൻ്റെ വിജയസാധ്യത കുതിച്ചുയർന്നതായി നിരീക്ഷകർ വിലയിരുത്തുന്നു .