തിരുവനന്തപുരം: സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗമായ പ്രകാശ് ബാബുവിനെ വീണ്ടും ഒതുക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വം. ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയുടെ പേരാണ്.തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രകാശ് ബാബു കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബുവിന് പാർട്ടി സംസ്ഥാന സെക്രട്ടറി പദവി ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. കാനത്തിന്റെ താത്പര്യപ്രകാരം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലെത്തി.സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിശദീകരണം. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രകാശ് ബാബുവിന് നഷ്ടപ്പെട്ടതും കപ്പിനും ചുണ്ടിനുമിടയിലാണ്.
കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടറിയേറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന പരിഗണന വച്ച് സംസ്ഥാന ഘടകം ആനി രാജയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോൾ ആനിരാജയെ എടുത്തു.അതിനെ പൂർണ്ണമായും അനുകൂലിക്കുകയാണ്. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അംഗമാണ് .അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രകാശ് ബാബു പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ അവഗണിക്കാൻ കഴിയില്ലെന്നും മാധ്യമങ്ങള്ഡ കഥയറിയാതെ ആട്ടം കാണുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടരി ബിനോയ് വിശ്വം പറഞ്ഞു. കീഴ്വഴക്കവും പാർട്ടി രീതിയും അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.