April 23, 2025 1:32 pm

മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്താന്‍ ഹിജാബ് വിലക്കി

ദുഷാൻബെ: സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായി മാറിയ താജിക്കിസ്താനിൽ ഇസ്ലാം വസ്ത്രം എന്ന് വിശ്വസിക്കപ്പെടുന്ന ഹിജാബ് നിരോധിക്കുന്ന നിയമം നിലവിൽ വന്നു.

അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ്
ഈ രാജ്യം. 1991 സെപ്റ്റംബർ ഒൻ‌പതിന് ആണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം.

താജിക്കിസ്താൻ പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്.കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചിട്ടുണ്ട്.

Tajikistan parliament approves law banning hijab, Eid celebrations |  TheCable

പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ചു.’അന്യഗ്രഹ വസ്ത്രങ്ങള്‍’ എന്നാണ് ഹിജാബിനെ സർക്കാർ വിശേഷിപ്പിക്കുന്നത്.

പെരുന്നാളുകളുടെ ഭാഗമായി കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന ‘ഇദി’ ആഘോഷവും നിരോധിച്ചു. കുട്ടികള്‍ അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്നവരെ ആശീര്‍വദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം.

ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കും. വ്യക്തികള്‍ നിയമം ലംഘിച്ചാല്‍ 7,92062,398 പിഴ നല്‍കണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 3,11,206 രൂപ വരെയാകും പിഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അതിലും കൂടുതല്‍ പിഴ പണം നല്‍കേണ്ടി വരും. ഉദ്യോഗസ്ഥര്‍ക്ക് 4,25,446 രൂപയും മതനേതാക്കന്മാര്‍ക്ക് 4,53,809 രൂപയും പിഴ ഒടുക്കേണ്ടി വരും.

90 ശതമാനത്തിലേറെ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഈ രാജ്യത്ത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടക്കം മുതലേ നിലവിലുണ്ടായിരുന്നു. പഴയ സോവിയറ്റ് മൂല്യങ്ങള്‍ക്കും മതപാരമ്പര്യത്തിനും ഇടയില്‍ നില്‍ക്കുന്നതിന്റെ സംഘര്‍ഷങ്ങളാണ് ഈ രാജ്യത്തെ സജീവരാഷ്ട്രീയവിഷയം.

ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികള്‍ക്ക് ആദ്യകാലങ്ങളില്‍ ഇവിടെ പ്രാധാന്യം ഉണ്ടായിരുന്നു. പിന്നീട്, മതേതരത്വത്തില്‍ ഊന്നല്‍ നല്‍കിയ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ മുന്‍തൂക്കം ലഭിച്ചു.

തൊട്ടടുത്തുള്ള അഫ്ഗാനിസ്താന്‍ താലിബാന്റെ കീഴില്‍ സമ്പൂര്‍ണ്ണ മതരാഷ്ട്രമായി മാറിയ സാഹചര്യത്തില്‍, ഇസ്‌ലാമിക പാര്‍ട്ടികളെ താജിക് ഭരണകൂടം അടിച്ചമർത്തി.ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കുകയും ചെയ്തിരുന്നു.

ധരിക്കേണ്ട വസ്ത്രങ്ങള്‍ വ്യക്തമാക്കുന്ന 376 പേജുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2018 ല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പുരുഷന്മാര്‍ക്ക് താടി വളര്‍ത്തുന്നതിലും നിയന്ത്രണമുണ്ട്.

താജിക് വംശജരാണ് ജനങ്ങളിൽ ഭൂരിഭാഗവും. ഉസ്ബെക് വംശജരുടെയും റഷ്യൻ വംശജരുടെയും സാന്നിധ്യമുണ്ട്. പ്രധാന ഭാഷ താജിക് ആണ്.

എങ്കിലും വാണിജ്യ മേഖലകളിലും ഭരണനിർവഹണ രംഗത്തും ഇപ്പോഴും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും ഉയർന്ന സാക്ഷരതാ നിരക്കുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണു താജിക്കിസ്ഥാൻ.

ജനങ്ങളിൽ 98 ശതമാനത്തിനും എഴുതാനും വായിക്കാനുമറിയാം.ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാമത വിശ്വാസികളാണ്. അതിൽത്തന്നെ സുന്നിവിഭാഗമാണു കൂടുതലും. ഷിയാ മുസ്ലിംങ്ങളും ഗണ്യമായുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News