ലക്ഷാർച്ചനയുടെ പുണ്യവുമായ്…

സതീഷ് കുമാർ
വിശാഖപട്ടണം 
ടുത്തിടെ ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത ബ്രഹ്മാണ്ഡചിത്രമായിരുന്നു “ബാഹുബലി. മലയാളമടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ ചിത്രം അത്ഭുതകരമായ ഉജ്ജ്വലവിജയമാണ് കരസ്ഥമാക്കിയത്. 
   
 തെലുഗുഭാഷയിൽ നിർമ്മിക്കപ്പെട്ട ഈ സിനിമക്ക് സംഭാഷണങ്ങളും ഗാനങ്ങളുമെഴുതി മനോഹരമായി അണിയിച്ചൊരുക്കിയത്  മലയാളത്തിൽ ഒട്ടനവധി ഗാനങ്ങളെഴുതി പ്രേക്ഷകപ്രശംസ പിടിച്ചെടുത്ത ഒരു ഗാനരചയിതാവാണ് .
അഭയദേവിനു ശേഷം നൂറുകണക്കിന് തെലുങ്ക് ചിത്രങ്ങളിൽ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി ഇന്നും മലയാളക്കരയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ കവിയാണ് 
മങ്കൊമ്പ് ഗോപാലകൃഷ്ണൻ.
 തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിഹാസ ഭൂമികയായ കുട്ടനാട്ടിൽ നിന്നാണ് “വിമോചനസമരം “എന്ന ചിത്രത്തിൽ പാട്ടെഴുതിക്കൊണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.
ചായ അടിക്കാൻ പരിചയമുള്ള ആൾ, കോടികൾ മുടക്കുന്ന സിനിമയെടുക്കാൻ പരിചയമില്ലാത്തയാൾ: ന്യൂജെൻ സിനിമകളെ വിമർശിച്ച് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
 പിന്നീട് പ്രതിദ്ധ്വനി , പോലീസ് അറിയരുത് , സൗന്ദര്യപൂജ തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ എഴുതിയെങ്കിലും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന ഗാനരചയിതാവിനെ മലയാള ചലച്ചിത്രവേദി തിരിച്ചറിയുന്നത് ഹരിഹരൻ സംവിധാനം ചെയ്ത “അയലത്തെ സുന്ദരി  ” എന്ന ചിത്രത്തിലെ 
“ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു 
ലജ്ജയിൽ മുങ്ങിയ
 മുഖം കണ്ടു 
 മല്ലികാർജ്ജുന ക്ഷേത്രത്തിൽ വെച്ചവൾ മല്ലീശരന്റെ
 പൂവമ്പുകൊണ്ടു …”
Laksharchana Kandu Madangumbol | Ayalathe Sundari 1974| Shankar Ganesh | KJ Yesudas| Central Talkies
https://youtu.be/DI22p8qmoBU?t=5
 എന്ന ഗാനത്തോടെയാണ്. തമിഴ് ചലച്ചിത്ര വേദിയിൽ ശ്രദ്ധേയരായ ശങ്കർ -ഗണേഷ്മാർ സംഗീതസംവിധാനം നിർവ്വഹിച്ച അയലത്തെ സുന്ദരിയിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു .
“ചിത്രവർണ്ണ പുഷ്പതാലം 
ഒരുക്കി വച്ചു …”
“ഹേമമാലിനി ഹേമമാലിനി … “
“ത്രയംബകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു..”
“സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദന താഴ് വരയിൽ … “
“നീലമേഘകുടനിവർത്തി …”
എന്നിങ്ങനെയുള്ള ഗാനങ്ങൾ അയലത്തെ സുന്ദരിയുടെ വൻ വിജയത്തിന്റെ മുഖ്യ ഘടകങ്ങളിലൊന്നായിരുന്നു .
Hits Of Mankompu Gopalakrishnan | Old Malayalam Film Songs | Non Stop Malayalam Melosy Songs
 തുടർന്നുവന്ന ഹരിഹരന്റെ ലൗ മ്യാരേജ് , ബാബുമോൻ ,തെമ്മാടി വേലപ്പൻ, സുജാത തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗാനങ്ങൾ  എഴുതിക്കൊണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഒരു ജൈത്രയാത്ര തന്നെ നടത്തി .
 മലയാളത്തിൽ അദ്ദേഹം ഏറ്റവുമധികം ഗാനങ്ങൾ എഴുതിയത് ഹരിഹരന്റെ ചിത്രങ്ങളിലായിരുന്നു .
അതേപോലെ മങ്കൊമ്പിന്റെ ഗാനങ്ങൾക്ക് ഏറ്റവുമധികം സംഗീതം പകർന്നത് എം എസ് വിശ്വനാഥൻ എന്ന സംഗീതസംവിധായകനുമാണ് .
ഹരിഹരൻ സംവിധാനം ചെയ്ത “പൂമഠത്തെ പെണ്ണ് ” എന്ന ചിത്രത്തിന്റെ  നിർമ്മാതാവും മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു.
സ്വർണ്ണവിഗ്രഹം ,കേളികൊട്ട് തുടങ്ങി 6 ചിത്രങ്ങൾക്ക് ഇദ്ദേഹം കഥ എഴുതിയിട്ടുണ്ട്.
 മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയിട്ടുണ്ട്.
 “അമ്പലകുന്നിലെ പെണ്ണൊരുത്തി ആകാശത്തിലെ വനക്കുറത്തി …” (ചിത്രം സൗന്ദര്യപൂജ -സംഗീതം ബാബുരാജ് – ആലാപനം
  പി സുശീല )
“നാടൻപാട്ടിന്റെ മടിശ്ശീല 
കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി …”
(ചിത്രം ബാബുമോൻ –  സംഗീതം എംഎസ് വിശ്വനാഥൻ –  ആലാപനം യേശുദാസ് )
“നീലാംബരി നീലാംബരി. “
(ചിത്രം ലവ് മ്യാരേജ് –  സംഗീതം ആഹ്വാൻ സെബാസ്റ്റ്യൻ –  ആലാപനം യേശുദാസ് )
“തുലാവർഷമേഘമൊരു പുണ്യതീർത്ഥം 
തുളസിപ്പൂകുന്നൊരു വർണ്ണചിത്രം …. “
(ചിത്രം സ്വർണമത്സ്യം – സംഗീതം ബാബുരാജ് – ആലാപനം യേശുദാസ് )
 “കണ്ണാം പൊത്തി ലേ ലേ…”
 ( ചിത്രം അമ്മിണി അമ്മാവൻ – സംഗീതം ദേവരാജൻ – ആലാപനം മാധുരി )
 “ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി … “
 ( ചിത്രം തെമ്മാടി വേലപ്പൻ – സംഗീതം – എംഎസ് വിശ്വനാഥൻ – ആലാപനം യേശുദാസ് )
“ആരോടും മിണ്ടാത്ത ഭാവം … “
(ചിത്രം പൊലീസ് അറിയരുത് –  സംഗീതം ദക്ഷിണാമൂർത്തി – ആലാപനം ജാനകി )
“ആഷാഢമാസം 
ആത്മാവിൽ മോഹം ..”
(ചിത്രം യുദ്ധഭൂമി – സംഗീതം ആർ കെ ശേഖർ – ആലാപനം വാണിജയറാം)
https://youtu.be/7sIZ2Iu8ids?t=37
“രാജമല്ലി പൂവിരിക്കും …”
(ചിത്രം ഇവൻ എന്റെ പ്രിയപുത്രൻ – സംഗീതം കെ ജെ ജോയ് – ആലാപനം പി സുശീല )
“അഷ്ടമംഗല്യ സുപ്രഭാതത്തിൽ … “
( ചിത്രം ചെന്നായ വളർത്തിയ കുട്ടി – സംഗീതം അർജുനൻ – ആലാപനം പി സുശീല )
“സ്വർണ്ണ വിഗ്രഹമേ …”
(ചിത്രം സ്വർണ്ണവിഗ്രഹം – സംഗീതം എം ബി ശ്രീനിവാസൻ -ആലാപനം എസ് ജാനകി  , യേശുദാസ് )
 “തൃപ്രയാറപ്പാ ശ്രീരാമ … “
 ( ചിത്രം ഓർമ്മകൾ മരിക്കുമോ – സംഗീതം എം എസ് വിശ്വനാഥൻ –  ആലാപനം വാണി ജയറാം )
“കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ… “
(ചിത്രം സുജാത – സംഗീതം രവീന്ദ്ര ജെയിൻ – ആലാപനം യേശുദാസ് )
“തൃക്കാക്കരെ തീർഥക്കരെ …”
 (ചിത്രം യാഗാശ്വം –  സംഗീതം ബാബുരാജ് – ആലാപനം സുശീല )
“മാവേലി പാട്ടിൻ്റെ മണിപ്പീലി വിരിചാർത്തും..”
 (ചിത്രം കാലം കാത്തു നിന്നില്ല – സംഗീതം എ ടി ഉമ്മർ – പാടിയത് യേശുദാസ്)
“വെളുത്ത വാവൊരു
കുടിലുകെട്ടി…..” 
(ചിത്രം കോളേജ് ബ്യൂട്ടി –  സംഗീതം എം എസ് ബാബുരാജ് – പാടിയത് പി. ജയചന്ദ്രൻ)
“സ്വർഗ്ഗവാതിലമ്പലത്തിലാറാട്ട്...” (ചിത്രം സംഗമം – സംഗീതം എം എസ് ബാബുരാജ് – പാടിയത് യേശുദാസ്)
“ഈ പുഴയും കുളിർകാറ്റും… “
 (ചിത്രം മയൂഖം – സംഗീതം ബോംബെ രവി – പാടിയത് കെ. എസ്. ചിത്ര)
https://youtu.be/55du3NdQhYA?t=37
തുടങ്ങിയ ഗാനങ്ങളെല്ലാം മങ്കൊമ്പിന്റെ  തൂലികയാണ് കൈരളിക്ക് കാഴ്ച്ച വെച്ചത് .
 
അടുത്തകാലത്തായി തെലുഗു ഭാഷയിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് വേണ്ടിയുള്ള സംഭാഷണങ്ങളും ഗാനങ്ങളുമെഴുതുന്ന തിരക്കിൽ മലയാളത്തിന്റെ മണമുള്ള ഗാനങ്ങൾ  ഈ അനുഗൃഹീത കവിയിൽ നിന്നും മലയാള ഭാഷയ്ക്ക് ലഭിക്കുന്നില്ല എന്നുള്ളത് ഏറെ ഖേദകരമായ വസ്തുത തന്നെയാണ്.
ഇന്ന് മെയ് 26. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ജന്മദിനമാണ് . മലയാള ചലച്ചിത്രസംഗീത വേദിക്ക് ഒട്ടേറെ ഗാനങ്ങൾ കൊണ്ട് ലക്ഷാർച്ചന നടത്തിയ പ്രിയ ഗാനരചയിതാവിന് പിറന്നാളാശംസകൾ നേരട്ടെ ..
Bahubali 2 | Mukil Varna Mukunda | Shweta Mohan | Mankombu Gopalakrishnan | Keeravani | Film Song
————————————————————————–

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക