ന്യൂഡല്‍ഹി: പാകിസ്ഥാൻ കയ്യടക്കിവെച്ചിട്ടുള്ള കാശ്മീരിൻ്റെ ഭാഗങ്ങൾ തിരിച്ചുപിടിക്കുകെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഝാന്‍സിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താന്‍ ഇന്ത്യക്കതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യർ പ്രസ്താവിച്ചിരുന്നു. അതിനുള്ള മറുപടിയാണ് അമിത് ഷാ നൽകിയത്.
ഭരണഘടനയിലെ 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതോടെ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാൻ അധീന കശ്മീരില്‍ പ്രതിഷേധ ശബ്ദം കേള്‍ക്കുന്നു. മുമ്പ് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ആണ് ഉയർന്നിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
Post Views: 131