ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ സീററുകൾ കുറയുമെന്ന സർവെ റിപ്പോർട്ടുകൾ ബി ജെ പി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു.
2019 ൽ 65% പേര്‍ ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിൽ തൃപ്തരായിരുന്നെങ്കിൽ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു.
സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോക്‌നീതി സർവേകൾ ആണ് ഈ സൂചനകൾ തരുന്നത്. രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നാണ് എന്നാണ് വിശ്വാസം.
രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവേയിൽ മുന്നറിപ്പുകൾ . എല്ലായിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിനെത്തിച്ച് ഈ സ്ഥിതി പരിഹരിക്കാൻ ആണ് നേതൃത്വത്തിന്റെ നീക്കം.പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് തീരുമാനം. മഹാരാഷ്ട്രയിലെ സ്ഥിതിയും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.
കൂടുതൽ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് നരേന്ദ്ര മോദിയെയാണ് എന്ന വസ്തുത നേതൃത്വത്തിന് ആശ്വാസം പകരുന്നുണ്ട് – 48%.
27% പേര്‍ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ട്. മോദിയുടെ ഗ്യാരന്റിയെ 56% പേര്‍ പിന്തുണക്കുന്നു. 49% പേര്‍ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്.