ന്യൂഡൽഹി : ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ആം ആദ്മി പാർട്ടിയുടെ നാലു നേതാക്കളെ കൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയൂമെന്ന് ഭീഷണി ഉണ്ടെന്ന് ഡൽഹി മന്ത്രി അതിഷി മർലീന അറിയിച്ചു.
തന്നെയും സൗരഭ് ഭരദ്വാജിനെയും ദുർഗേഷ് പഥക്കിനെയും രാഘവ് ഛദ്ദയേയും അവർ അറസ്ററ് ചെയ്യുമെന്ന് അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൻ്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തും. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ റെയ്ഡ് നടത്തും. ഞങ്ങൾക്കെല്ലാവർക്കും സമൻസ് അയക്കും .എന്നിട്ട് ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്നും അതിഷി വിശദീകരിച്ചു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇപ്പോൾ തിഹാർ ജയിലിലാണ്. ഒമ്പതു തവണ സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല.
മദ്യ കുംഭകോണത്തിൽ കെജ്‌രിവാളിൻ്റെ പങ്ക് അന്വേഷിക്കാൻ ഇ.ഡി 9 സമൻസ് അയച്ചിരുന്നു. എന്നാൽ ഒരു സമൻസിലും കെജ്‌രിവാൾ ഹാജരായില്ല.അറസ്റ്റിൽ നിന്ന് ഇളവ് തേടി മാർച്ച് 21ന് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതും ഹൈക്കോടതി തള്ളിയിരുന്നു.
ഇതിന് ശേഷം അന്നേ ദിവസം വൈകിട്ട് 7 മണിയോടെ പത്താമത്തെ സമൻസുമായി ഇഡി സംഘം കെജ്രിവാളിൻ്റെ വസതിയിലെത്തി. രണ്ട് മണിക്കൂറോളം ഇഡി സംഘം കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.