ന്യൂഡൽഹി:നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളം ഉൾപ്പെടെയുള്ള എട്ടു ഭാഷകളിൽ പ്രസംഗിക്കും.
കന്നട,തമിഴ്, തെലുഗ്, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും മോദിയുടെ പ്രസംഗങ്ങൾ തത്സമയം ലഭ്യമാകും. ഇതിനായി എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തർജമ ചെയ്യാനുദ്ദേശിക്കുന്ന എട്ടിൽ നാലും ദക്ഷിണേന്ത്യൻ ഭാഷകളാണെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബറിൽനടന്ന കാശി തമിഴ് സംഗമത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തമിഴിലേക്ക് വിവർത്തനംചെയ്തത്.
2019-ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളിൽ നിന്നും 29 സീറ്റുകളിൽ മാത്രമാണ് ബി.ജെ.പി ജയിച്ചത്. പുതുച്ചേരി മണ്ഡലവും ബി.ജെ.പിയെ കൈവിട്ടിരുന്നു.